മലപ്പുറം: കാൽപന്ത് കളിയുെട ലോകചാമ്പ്യൻഷിപ്പിന് കളിക്കളമുണരാനിരിക്കെ മഞ്ഞപ്പടക്ക് ആശംസകളുമായി ആരാധകർ. ഫിഫ ലോകകപ്പ് റഷ്യയിലാണ് നടക്കുന്നതെങ്കിലും കേരളത്തിെൻറ ഫുട്ബാള്‍ തറവാടായ മലപ്പുറത്ത് ഇത്തവണയും ഫുട്ബാള്‍ പ്രേമികള്‍ ആവേശത്തിലാണ്.
ഒാൾ കേരള ബ്രസീൽ ഫാൻസിെൻറ നേതൃത്വത്തിലാണ് ഇക്കുറി ബ്രസീൽ ടീമിന് ആശംസകളുമായി വാഹന റാലിയും ഗ്രാൻറ് മീറ്റും ഒരുക്കിയത്. സമൂഹമാധ്യമങ്ങളിൽ നിന്നുള്ള ആഹ്വാന പ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആരാധകരാണ് നഗരത്തെ മഞ്ഞയിൽ മുക്കിയ റാലിയിൽ അണിനിരന്നത്.
ജഴ്സിയും വാഹനവും കൊടിയുമൊക്കെ മഞ്ഞയിലലിഞ്ഞപ്പോൾ മുൻനിരതാരങ്ങളായ നെയ്മറും തിയാഗോയും ലൂയിസുെമല്ലാം നിറഞ്ഞു നിന്നു. പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് റാലിക്ക് എത്തിയത്. കിഴക്കേത്തലയിൽ നിന്ന് വൈകീട്ട് നാലിനാരംഭിച്ച റാലി അഞ്ചോടെ കോട്ടക്കുന്നിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.