അസൻസിയോൺ: നിയമസാധുതയില്ലാത്ത പാസ്‌പോർട്ടുമായി പരാഗ്വേ അതിർത്തി കടന്നതിന് തടവിലാക്കപ്പെട്ട ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡീന്യോ ഉടൻ മോചിതനാകും.
മുൻ ലോകകപ്പ് ജേതാവും രണ്ടു തവണ ഫിഫ ലോക ഫുട്ബാളാറുമായിരുന്ന താരത്തിെൻറ മോചന വാർത്ത അദേഹത്തിെൻറ നിയമ സഹായ സമിതിയെ ഉദ്ധരിച്ചുകൊണ്ട് ടി.വി പബ്ലിക്ക പരാഗ്വേ റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക കുറ്റാരോപണത്തെ തുടർന്ന് റൊണാൾഡിന്യോയുടെ ബ്രസീൽ പാസ്പോർട്ട് കണ്ടുകെട്ടിയിരുന്നു. തുടർന്ന് പരാഗ്വേയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ അവിടുത്തെ വ്യവസായി വ്യാജ പാസ്‍പോർട്ട് ഉണ്ടാക്കി നൽകുകയായിരുന്നു.
നാലുമാസം മുമ്പാണ് റൊണാൾഡിേന്യായും സഹോദരനും മാനേജരുമായ റോബർട്ടോ അസീസിയും പിടിയിലായത്. 32 ദിവസം ഇരുവരും ജയിൽ ശിക്ഷ അനുഭവിച്ചു.
കോവിഡ് -19 മഹാമാരി പടർന്നു പിടിച്ചതോടെ അദ്ദേഹത്തെ ഒരു ആഡംബര ഹോട്ടലിൽ 'വീട്ടു തടങ്കലിൽ' പാർപ്പിക്കുകയായിരുന്നു. നാലുമാസത്തിനു ശേഷമാണ് മോചനം സാധ്യമായിരിക്കുന്നത്. വൻ പിഴ ഒടുക്കിയാണ് നാലുവർഷം ജയിൽ വാസം അനുഭവിക്കേണ്ട ശിക്ഷ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.