സെൻറ് പീറ്റേഴ്സ്ബർഗ്: ലോകകപ്പിൽ ആദ്യ ജയം തേടി ബ്രസീൽ ടീം ഇറങ്ങുന്നു. ആദ്യ കളിയിലെ സമനില മറന്ന് വെള്ളിയാഴ്ച വിജയം തന്നെ ലക്ഷ്യമിട്ടാണ് ടിറ്റെയുടെ സംഘം ഗ്രൂപ് ഇയിൽ കോസ്റ്ററീകക്കെതിരെ ബൂട്ടുകെട്ടുന്നത്. വെള്ളിയാഴ്ച ജയിച്ചാൽ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാമെന്നതിനാൽ മുഴുവൻ കരുത്തുമായിട്ടാവും താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ മഞ്ഞപ്പട ഇറങ്ങുക. ആദ്യ കളിയിൽ സെർബിയയോട് തോറ്റ കോസ്റ്ററീകക്ക് നിലനിൽക്കണമെങ്കിൽ വെള്ളിയാഴ്ച സമനിലയെങ്കിലും നേടിയെടുക്കണം.
ആദ്യ കളിയിൽ ലീഡെടുത്തിട്ടും സ്വിറ്റ്സർലൻഡിനെതിരെ ബ്രസീൽ 1-1 സമനില വഴങ്ങിയിരുന്നു. ഫിലിപെ കൗടീന്യോയുടെ മനോഹര ഗോൾ മാത്രമായിരുന്നു മത്സരത്തിൽ ബ്രസീലിന് ഒാർക്കാനുണ്ടായിരുന്നത്. സൂപ്പർ താരം നെയ്മർ വേണ്ടത്ര തിളങ്ങാതിരുന്ന കളിയിൽ സെൻട്രൽ സ്ട്രൈക്കറായി കളിച്ച ഗബ്രിയേൽ ജീസസ് അേമ്പ നിറംമങ്ങിയത് ടീമിന് തിരിച്ചടിയാവുകയും ചെയ്തു.
നെയ്മറിെൻറ ഫിറ്റ്നസാണ് ബ്രസീലിനെ അലട്ടുന്ന പ്രശ്നം. ലോകകപ്പിന് തൊട്ടുമുമ്പ് മാത്രം പരിക്കുമാറിയെത്തിയ നെയ്മർ പൂർണ സജ്ജനല്ല എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആദ്യ കളിയിലെ പ്രകടനം. സ്വിറ്റ്സർലൻഡിനെതിരായ കളിയിൽ പലതവണ ഫൗൾ ചെയ്യപ്പെട്ട നെയ്മർ പിന്നീട് പരിശീലനത്തിനിടയിലും പരിക്ക് മൂലം കയറിപ്പോയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം താരം പരിശീലനത്തിനിറങ്ങിയതായും കോസ്റ്ററീകക്കെതിരെ കളിക്കുമെന്നുമാണ് ഒടുവിലത്തെ സൂചനകൾ.
കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ട്, ഇറ്റലി, ഉറുഗ്വായ് ടീമുകളെ മലർത്തിയടിച്ച് ക്വാർട്ടർ വരെയെത്തിയ മികവ് കോസ്റ്ററീകക്ക് പക്ഷേ ഇത്തവണ ആദ്യ കളിയിൽ പുറത്തെടുക്കാനായിരുന്നില്ല. സെർബിയയോടുള്ള തോൽവിയുടെ ഭാരം 1-0ത്തിൽ നിർത്താനായത് സൂപ്പർ ഗോളി കെയ്ലർ നവാസിെൻറ ഉജ്വല രക്ഷപ്പെടുത്തലുകൾകൊണ്ട് മാത്രമായിരുന്നു. ബ്രസീലിനെതിരെയും കോസ്റ്ററീകയുടെ ഭാവി നിർണയിക്കുക നവാസിെൻറ ഫോമായിരിക്കും
നൈജീരിയ- െഎസ്ലൻഡ്
വോർവോഗ്രാഡ്: ലോകകപ്പിലെ കന്നി മത്സരം തന്നെ അവിസ്മരണീയമാക്കിയതിെൻറ ആവേശത്തിലാണ് ഗ്രൂപ് ഡിയിൽ െഎസ്ലൻഡ് നൈജീരിയക്കെതിരെ ഇറങ്ങുന്നത്. ആദ്യ കളിയിൽ വമ്പന്മാരായ അർജൻറീനയെ 1-1ന് പിടിച്ചുകെട്ടിയ െഎസ്ലൻഡുകാരുടെ ഇന്നത്തെ ലക്ഷ്യം വിജയം തന്നെയാവും. മറുവശത്ത് ആദ്യ കളിയിൽ ക്രൊയേഷ്യയോട് 2-0ത്തിന് പരാജയപ്പെട്ട നൈജീരിയക്ക് നിലനിൽപിന് വിജയമോ ചുരുങ്ങിയത് സമനിലയെങ്കിലുമോ വേണം.
അർജൻറീനക്കെതിരായ മത്സരത്തിൽ പയറ്റി വിജയിച്ച അതിപ്രതിരോധവും ഇടക്ക് മിന്നലാക്രമണവുമെന്ന തന്ത്രമായിരിക്കില്ല െഎസ്ലൻഡ് നൈജീരിയക്കെതിരെ പയറ്റുക. മധ്യനിരയിൽ കളി പിടിച്ച് ആക്രമിക്കുകയെന്നത് തന്നെയാവും ലക്ഷ്യം. മുൻനിരയിലെ ആൽഫ്രഡ് ഫിൻബൊഗാസനും അറ്റാക്കിങ് മിഡ്ഫീൽഡർ ഗിൽഫി സിഗുർഡസണുമായിരിക്കും ടീമിെൻറ വജ്രായുധങ്ങൾ. പരിചയസമ്പന്നനായ ജോൺ ഒബി മൈക്കൽ, അലക്സ് ഇവോബി, വിക്ടർ മോസസ്, കലേചി ഇഹനാചോ, ഒഡിയോൻ ഇഗാലോ എന്നിവരടങ്ങിയ മധ്യ-മുന്നേറ്റനിരകളുടെ കരുത്തിൽ കളി പിടിക്കാനാവും നൈജീരിയയുടെ ശ്രമം.
സെർബിയ-സ്വിറ്റ്സർലൻഡ്
കലിനിഗ്രാഡ്: ആദ്യ കളിയിൽ ജയിച്ചവരും സമനില പിടിച്ചവരും തമ്മിലാണ് ഗ്രൂപ് ഇയിലെ ഇൗ പോരാട്ടം. ബ്രസീലിനെ 1-1ന് സമനിലയിൽ തളച്ച ആത്മവിശ്വാസത്തിൽ എത്തുന്ന സ്വിറ്റ്സർലൻഡിനെ കാത്തിരിക്കുന്നത് കോസ്റ്ററീകയെ 1-0ന് തോൽപിച്ച സെർബിയ. ഇരുടീമുകൾക്കും ജയം മുന്നോട്ടുള്ള വഴി എളുപ്പമാക്കും. ആദ്യ കളിയിൽ മനോഹരമായ ഫ്രീകിക്കിലൂടെ ഗോൾ നേടിയ അലക്സാണ്ടർ കോളറോവ്, മധ്യനിരയിലെ ശക്തിദുർഗം നെമാന്യ വിദിച്, മുൻനിരയിലെ സർഗജ് മിലിൻകോവിച് സാവിച്, അലക്സാണ്ടർ മിത്രോവിച് എന്നിവരാണ് സെർബിയൻ നിരയിലെ ശ്രദ്ധേയ താരങ്ങൾ. സ്റ്റീഫൻ ലീച്ച്സ്റ്റൈനർ, സാനിത് സാക, ഷർദാൻ ഷക്കീരി, കഴിഞ്ഞ കളിയിലെ സ്േകാറർ സ്റ്റീവൻ സുബെർ തുടങ്ങിയവർ സ്വിസ് നിരക്ക് കരുത്തുപകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.