പോർടെ അലഗ്രെ: കോപ അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ രണ്ടുതവണ പാര പണിത പരഗ്വേ യെ ഒടുവിൽ ബ്രസീൽ മറികടന്നു. ക്വാർട്ടർ ഫൈനലിലെ ആവേശപ്പോരാട്ടം ഗോൾരഹിതമായതിനെ ാടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് ജയിച്ചാണ് ബ്രസീലിെൻറ സെമി ഫൈനൽ പ്രവേശനം. 2011, 2015 കോ പ ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടർ ഫൈനലിൽ ബ്രസീലിെൻറ വഴിമുടക്കിയ പരഗ്വേ തന്നെ ഇക്കു റിയും മുഖാമുഖമെത്തിയപ്പോൾ മഞ്ഞപ്പടയും ആരാധകരും ആശങ്കയിലായിരുന്നു.
2007ലെ ചാമ ്പ്യന്മാരായെത്തിയ കാനറികളെ 2011ൽ അർജൻറീനൻ മണ്ണിലും 2015 ചിലിയിലും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു പരഗ്വേ നാണംകെടുത്തി മടക്കിയത്. ഇക്കുറിയും കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. കളിയുടെ രണ്ടാം പകുതിയിൽ ഏറിയ സമയവും പരഗ്വേ 10പേരിലേക്ക് ചുരുങ്ങിയിട്ടും റോബർേട്ടാ ഫെർമീന്യോക്കും കുടീന്യോക്കും ജീസസിനുമൊന്നും എതിർവല കുലുക്കാനായില്ല. ഫുൾടൈം അവസാനിക്കുേമ്പാൾ ഗോൾരഹിത സമനില. എന്നാൽ, ഷൂട്ടൗട്ടിൽ പരഗ്വേയുടെ ഗുസ്താവോ ഗോമസിെൻറ ആദ്യ കിക്ക് ഉജ്ജ്വല ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തി ബ്രസീൽ ഗോളി അലിസൺ നായകനായി.
പിന്നാലെ വില്യൻ, മാർക്വിനസ്, ഫിലിപ് കുടീന്യോ എന്നിവർ ബ്രസീലിനായി സ്കോർ ചെയ്തെങ്കിലും റോബർേട്ടാ ഫെർമീന്യോയുടെ കിക്ക് ക്രോസ് ബാറിന് പുറത്തായി പറന്നു. കളി പിന്നെയും ഒപ്പത്തിനൊപ്പമായി പിരിമുറുക്കത്തിലായെങ്കിലും പരഗ്വേയുടെ അഞ്ചാം ഷോട്ട് ഡെറിൽ ഗോൾസാലസ് പോസ്റ്റിനു പുറത്തേക്ക് പറത്തി. ബ്രസീലിെൻറ അവസാന ഷോട്ട് ഗബ്രിയേൽ ജീസസ് വലയിലാക്കി 4-3െൻറ ജയം സമ്മാനിച്ചു. പരഗ്വേ ‘ഭൂതത്തെ’ ഭയന്ന് ശോകമൂകമായ ആതിഥേയ ഗാലറിയിൽ ആഘോഷത്തിെൻറ വെടിമുഴക്കം.
കാനറികളുടെ പാരനോയ മാറി
ബ്രസീലിന് ‘പാരനോയ’ (ചിത്തഭ്രമം) എന്നാണ് പരഗ്വേയോടേറ്റ തോൽവികളെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. അവർ വീണ്ടും മുന്നിലെത്തിയപ്പോൾ സ്വന്തം മണ്ണിൽ ഗോളടിക്കാൻ മറന്നു. ഗ്രൂപ് റൗണ്ടിൽ എതിരാളികളുടെ വലനിറച്ച ടീമിനെ ബോക്സിനു മുന്നിലെ ബസ്പാർക്കിങ്ങിലൂടെയാണ് പരഗ്വേ വരവേറ്റത്. എന്നാൽ, എവർടെൻറ മനോഹരമായ നീക്കവും ഫെർമീന്യോയുടെ മുന്നേറ്റവുമായി ബ്രസീൽ കളി കൈയിലെടുത്തു.
പക്ഷേ, പരഗ്വേ പ്രതിരോധവും ഗോളി റോബർടോ ഫെർണാണ്ടസും മതിലായി മാറി. കളിയിലുടനീളം ഇതായിരുന്നു കാഴ്ച. 58ാം മിനിറ്റിൽ ഫുൾബാക് ഫാബിയൻ ബൽബുവേന ചുവപ്പുകാർഡുമായി പുറത്തായതോടെ പരേഗ്വ പത്തിലൊതുങ്ങി. 71ാം മിനിറ്റിൽ വില്യൻ വന്നതോടെ ആക്രമണം ചടുലമായി. ജീസസും ഫെർമീന്യോയും കിണഞ്ഞു ശ്രമിച്ചു. പക്ഷേ, പോസ്റ്റിനുമുന്നിൽ പന്ത് വഴിമാറുകയായിരുന്നു. 70 ശതമാനവും പന്തടക്കമുണ്ടായിരുന്ന ബ്രസീൽ തൊടുത്തുവിട്ടത് 26 ഷോട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.