റിയോ ഡെ ജനീറോ: ലോകകപ്പ് ജയിച്ച ബ്രസീൽ കാപ്റ്റൻ കഫുവിെൻറ മകന് കളിക്കളത്തിൽ ദാ രുണാന്ത്യം. മഞ്ഞപ്പടയിൽ ഇതിഹാസചരിതങ്ങളേറെ രചിച്ച കഫുവിെൻറ മൂത്തമകൻ ഡാനിലോ (30) ആണ് ബുധനാഴ്ച കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിക്കവേ കുഴഞ്ഞുവീണത്. സാവോപോളോയിൽ വീടിനരികെയുള്ള മൈതാനത്തായിരുന്നു കളി. ഉടൻ നഗരത്തിലെ ആൽബർട്ട് െഎൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡാനിലോയുടെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
റയൽ മഡ്രിഡും എ.സി മിലാനുമടക്കം ലോക ഫുട്ബാളിലെ വമ്പൻ ക്ലബുകൾ മകെൻറ ദാരുണ മരണത്തിൽ കഫുവിനും കുടുംബത്തിനും അനുേശാചനമറിയിച്ചു. ബ്രസീലിയൻ ഫുട്ബാൾ ചരിത്രത്തിൽ രാജ്യത്തിനുവേണ്ടി ഏറ്റവുമധികം മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരമാണ് കഫു. 16 വർഷം നീണ്ട രാജ്യാന്തര കരിയറിൽ ഇൗ റൈറ്റ് ബാക്ക് 142 മത്സരങ്ങളിൽ മഞ്ഞപ്പടക്കുവേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. 2002ൽ ജപ്പാനും കൊറിയയും വേദിയൊരുക്കിയ ലോകകപ്പിൽ ബ്രസീൽ ചാമ്പ്യന്മാരായപ്പോൾ ടീമിെൻറ നായകൻ കഫുവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.