കി​ക് ഔ​ട്ട്‌ കോ​വി​ഡ്​; ജ​ർ​മ​ൻ സ്​​റ്റൈ​ൽ

മ്യൂണിക്​: കോവി​ഡിനെതിരായ പോരാട്ടത്തിൽ കൈകോർത്ത്​ ജർമൻ ഫുട്​ബാൾ ലോകം. സാമ്പത്തിക പ്രതിസന്ധിയിലായ ചെറുകിട ക്ലബുകൾക്ക്​ സഹായം നൽകിയും സീനിയർ താരങ്ങൾ തങ്ങളുടെ ശമ്പളം കുറക്കാൻ അനുമതി നൽകിയുമൊക്കെയാണ്​ പ്രതിസന്ധിക്കാലത്ത്​​ പിന്തുണ പ്രഖ്യാപിച്ചത്​.

ബയേൺ മ്യൂണിക്​, ഡോർട്ട്​മുണ്ട്, ലൈപ്സിഷ്, ഷാൽക്കെ ടീമുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്നാം ഡിവിഷൻ ടീമുകൾക്ക് സാമ്പത്തികസഹായം നൽകും. ഇവർ ഇൻഡോർ സ്​റ്റേഡിയങ്ങൾ താൽക്കാലിക ആശുപത്രികളും ഐസൊലേഷൻ ക്യാമ്പുകളാക്കാനും അനുമതി നൽകി. അതിനിടയിൽ, അവസാന ലീഗ്​ മത്സരങ്ങൾക്കിടയിൽ ആരാധകരുടെ അധിക്ഷേപത്തിന് ഇരയായ കോടീശ്വരൻ ഹൊഫൻഹയീം ഉടമ ഡീറ്റ്മർ ഹൊപ്പ് സ്വന്തം ഗവേഷണ ​സംഘത്തെ ഉപയോഗിച്ച്​ കോവിഡ്​ പ്രതിരോധ ഔഷധങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അത് പരീക്ഷണഘട്ടത്തിലാണെന്നും അറിയിച്ചു.

Tags:    
News Summary - Bundesliga football covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.