ഫ്ലോയ്​ഡിന്​ നീതി​ വേണം; ജർമൻ മൈതാനങ്ങളിൽ പ്രതിഷേധം അലയടിക്കുന്നു

ബർലിൻ: മത്സരത്തിൻെറ വീറും വാശിക്കുമൊപ്പം രാഷ്​ട്രീയപരമായ പല പോരാട്ടങ്ങളുടെയും പ്രതിഷേധങ്ങളുടെയും കൂടി വേദിയാണ്​ ഫുട്​ബാൾ മൈതാനങ്ങൾ. അമേരിക്കയിലെ പൊലീസുകാരൻെറ വർണവെറിക്കിരയായി മരിച്ച ജോർജ്​ ഫ്ലോയ്​ഡിന്​ നീതി ലഭിക്കണമെന്ന ആവശ്യവുമായി അമേരിക്ക കത്തുന്ന വേളയിൽ നിലവിൽ കളമുണർന്ന ജർമൻ മൈതാനങ്ങളിൽ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്​​. 

ജർമൻ ബുണ്ടസ്​ലിഗയിലെ നാല്​ യുവതാരങ്ങളാണ്​ പൊലീസ്​ ക്രൂരതക്കെതിരെ കളിക്കളത്തിൽ പരസ്യമായി പ്രതിഷേധമറിയിച്ചത്​. ഇംഗ്ലണ്ടിൻെറ 20കാരൻ ജേഡൻ സാഞ്ചോ, മൊറോക്കോയുടെ 22കാരൻ അഷ്​റഫ്​ ഹക്കിമി, ഫ്രാൻസിൻെറ 22കാരൻ മാർകസ്​ തുറാം എന്നിവരാണ്​ ഫ്ലോയി​ഡിൻെറ നീതിക്കായി ശബ്​ദമുയർത്തിയ യുവതുർക്കികൾ​. ഷാൽക്കെയുടെ യു.എസ്​ മിഡ്​ഫീൽഡറായ വെസ്​റ്റോൺ മക്കെനിയാണ്​ ആദ്യമായി പ്രതിഷേധമറിയിച്ചത്​. ഫ്രഞ്ച്​ താരം കിലിയൻ എംബാപ്പെ ട്വിറ്ററിലൂടെ പ്രതിഷേധ സമരങ്ങളോട്​ ഐക്യപ്പെട്ടു.

 

ബൊറൂസിയ ഡോട്ട്മുണ്ട്​ താരമായ സാഞ്ചൊ പാഡെര്‍ബോണിനെതിരെ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെയാണ് ജഴ്​സി ഊരിക്കൊണ്ട് തൻെറ നിലപാട്​ വ്യക്​തമാക്കിയത്​. ജഴ്​സിക്കുള്ളിലെ ബനിയനിൽ ജോർജ്​ ഫ്ലോയ്​ഡിന്​ നീതിവേണമെന്ന്​ കൈപ്പടകൊണ്ട്​ രേഖപ്പെടുത്തിയത്​ പ്രദർശിപ്പിച്ചായിരുന്നു സാഞ്ചോയുടെ ആഹ്ലാദ പ്രകടനം. ​താരത്തിൻെറ പ്രഫഷനൽ കരിയറിലെ ആദ്യ ഹാട്രിക്കായിരുന്നു അത്​. മത്സരത്തിൽ ബൊറൂസിയ 6-1ന്​ വിജയിച്ചു. ജഴ്​സി ഊരിയത്​ സാഞ്ചോക്ക്​ റഫറിയുടെ വക മഞ്ഞക്കാർഡ്​ ലഭിച്ചു. സാഞ്ചോക്ക്​ മഞ്ഞക്കാർഡ്​ കിട്ടിയെങ്കിലും ഹക്കിമിയും അടങ്ങിനിന്നില്ല.  85ാം മിനിറ്റിൽ ബൊറൂസിയക്കായി നാലാം ഗോൾ നേടിയ ശേഷം ഹക്കിമിയും സമാനമായ രീതിയിൽ തനിക്കു നൽകാനുള്ള സന്ദേശം വ്യക്​തമാക്കി. 

യൂനിയൻ ബർലിനെതിരെ മോൻഷൻഗ്ലാഡ്​ബാഹിനായി രണ്ടാം ഗോള്‍ നേടിയ ശേഷമായിരുന്നു ഫ്രഞ്ച് മുന്നേറ്റക്കാരന്‍ മാർകസ് തുറാം ഫ്ലോയിഡിന് മുട്ടുകുത്തിയിരുന്ന്​ ആദരമര്‍പ്പിച്ചത്​. പൊലീസ്​ അതിക്രമത്തിനും വംശീയ വേർതിരിവിനുമെതിരെ മുൻ സാൻഫ്രാൻസിസ്​കോ താരം കോളിൻ കാപർനിക്​ പുറത്തെടുത്ത പ്രതിഷേധ പ്രകടനത്തിന്​ സമാനമായിരുന്നു തുറാമിൻെറ പ്രതികരണംധം. മുൻ ഫ്രഞ്ച്​ താരവും വർണവെറിക്കെതിരെ പ്രചാരണം നടത്തുന്ന വ്യക്​തി കൂടിയായ ലിലിയന്‍ തുറാമിൻെറ  മകനാണ് മാര്‍ക്കസ് തുറാം. മത്സരത്തില്‍ മോൻഷൻഗ്ലാഡ്​ബാഹ്​ 4-1ന് ജയിച്ചു. 

അ​മേ​രി​ക്ക​യി​ലെ മി​നിയ​േ​പാ​ളി​സി​ൽ വ​ർ​ണ​വെ​റി​യ​നാ​യ പൊ​ലീ​സു​കാ​ര​ൻ കാ​ൽ​മു​ട്ടു​കൊ​ണ്ട്​ ക​ഴു​ത്തു​ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ ജോ​ർ​ജ്​ ​േഫ്ലാ​യിഡി​ന്​ നീ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ആം​ബാ​ൻ​ഡ്​ അ​ണി​ഞ്ഞാ​ണ്​ വെ​സ്​​റ്റ​ൺ മ​കെ​നീ ബു​ണ്ട​സ്​​ലി​ഗ​യെ പ്ര​തി​ഷേ​ധ​വേ​ദി​യാ​ക്കി​യ​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി വെ​ർ​ഡ​ർ ബ്ര​മ​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു അ​മേ​രി​ക്ക​ക്കാ​ര​ൻ കൂ​ടി​യാ​യ താ​ര​ത്തി​​​െൻറ പ്ര​തി​ഷേ​ധം. 

തിങ്കളാഴ്​ച രാത്രിയാണ്​ മി​നിയ​​പോ​ളി​സി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ്​ ഫ്ലോ​യിഡി​നെ പൊ​ലീ​സുകാരൻ കഴുത്തിൽ കാലമർത്തി​ ശ്വാ​സം​മു​ട്ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്​. അറസ്റ്റിലായ ഡെറിക്​ ഷോവിന്​ എന്ന പൊലീസുകാരനെതിരെ മൂന്നാം മുറ ഉപയോഗിച്ച് കൊലപാതകം നടത്തിയ കുറ്റം ചുമത്തി. പ്രതികളായ നാലുപൊലീസുകാരെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. 

Tags:    
News Summary - Bundesliga players call for ‘Justice for George Floyd’ in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.