മ്യൂണിക്: അവസാനം കളിച്ച നാലു മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാനാവാതെ ബുണ്ടസ് ലിഗയിൽ എട്ടുവർഷത്തെ ഏറ്റവും മോശം പോയൻറിലെത്തിയ ബയേൺ മ്യൂണിക്കിെൻറ വീഴ്ചയിൽ അവസരം മുതലെടുത്ത് മറ്റു ടീമുകൾ. ശനിയാഴ്ച ബൊറൂസ്യ മോൻഷെൻഗ്ലാഡ്ബാക്കിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റതോടെ ബയേൺ ആദ്യ അഞ്ചിൽനിന്നും പിറകോട്ടുപോയപ്പോൾ ബൊറൂസ്യ ഡോർട്ട്മുണ്ട് എട്ടു കളികളിൽ 18 പോയൻറുമായി ഒന്നാം സ്ഥാനത്താണ്.
ബയേണിനെതിരെ പുറത്തെടുത്ത തകർപ്പൻ പോരാട്ടത്തിെൻറ ബലത്തിൽ മോൻഷെൻഗ്ലാഡ്ബാക് മൂന്നാമതെത്തി. ലിപ്സീഗാണ് രണ്ടാമതുള്ളത്. വെർഡർ ബ്രെമൻ, ഹെർത ബെർലിൻ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റു ടീമുകൾ. ആറാമതുള്ള ബയേണിന് ഏഴു കളികളിൽ 13 പോയൻറാണുള്ളത്. തുടരെ തോൽവികളും സമനിലകളുമായതോടെ ബയേൺ പരിശീലകൻ നിക്കൊ കൊവാക്കിെൻറ തൊപ്പി തെറിക്കുമെന്ന സൂചനകളും വന്നുതുടങ്ങിയിട്ടുണ്ട്. ബാഴ്സയിൽനിന്ന് ഡോർട്ട്മുണ്ടിലെത്തിയ പാകോ അൽകാസർ ആറ് ഗോളുമായി ടോപ്സ്കോറർ സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.