ബർലിൻ: പ്രീമിയർ ലീഗിനും സീരി എക്കും പിന്നാലെ ബുണ്ടസ് ലിഗയിലും കോവിഡ്. ലീഗിൽ അവസാന സ്ഥാനങ്ങളിലുള്ള പേഡർമാെൻറ 20കാരനായ ലൂക്ക കിലിയനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനുവരി അവസാനം പേശിക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജർമനി അണ്ടർ 21 താരത്തിന് മാർച്ച് 10ന് തൊണ്ടയിൽ വേദന വന്നതോടെയാണ് കോവിഡ് സംശയമുണർന്നത്.
‘‘തലവേദനയും വന്നെങ്കിലും പരിശീലനം തുടർന്നതായി കിലിയൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് കടുത്ത പനി വന്നു. പിറ്റേന്നാകുേമ്പാഴേക്ക് അതികഠിനമായി. പനിയും കഠിനമായ വിറയലും. ശരിക്കും ഭയം തോന്നുന്നത് അപ്പോഴാണ്’’ - വെസ്റ്റ്ഫാളൻ ബ്ലാറ്റിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. പിന്നെയും നാലു ദിവസം കഴിഞ്ഞാണ് പനി അടങ്ങിയത്.
ക്രമേണ രോഗം ഭേദമായി വീട്ടിൽ പരിചരണത്തിലേക്കു മടങ്ങിയെന്ന് നേരേത്ത ബൊറൂസിയ ഡോർട്മുണ്ടിലായിരുന്ന കിലിയൻ പറഞ്ഞു. 18,000ത്തിലേറെ വൈറസ് ബാധിതരുള്ള ജർമനി യൂറോപ്പിൽ കോവിഡ് ഏറ്റവും ഭീഷണി സൃഷ്ടിച്ച രാജ്യങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.