ബെർലിൻ: ബുണ്ടസ് ലിഗ മത്സരങ്ങൾ മേയിൽ പുനരാരംഭിക്കുന്നത് തീരുമാനമായില്ല. ജർമൻ ചാൻസലർ അംഗല മെർകലും പ്രവിശ്യ മേധാവികളുമായി നടന്ന ചർച്ചയിൽ പക്ഷേ, ഇതുസംബന്ധി ച്ച് തീരുമാനമെടുക്കാതെ നീട്ടി.
അടുത്ത മാസാരംഭത്തോടെ രാജ്യത്തെ 36 മൈതാനങ്ങളിലും കളി പുനരാരംഭിക്കാനാവുമെന്ന് ബുണ്ടസ് ലിഗ മേധാവി ക്രിസ്ത്യൻ സീഫെർട്ട് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഏപ്രിൽ 30ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂയെന്നാണ് സൂചന. ജന പങ്കാളിത്തത്തോടെ മത്സരങ്ങൾ നടത്തുന്നത് അടുത്ത ആഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. അതോടെ, മൈതാനങ്ങളിൽ കാണികൾക്ക് സെപ്റ്റംബറിനു ശേഷം മാത്രമേ പ്രവേശനമുണ്ടാകൂ.
ഇതുൾപ്പെടെ വിഷയങ്ങൾ പരിഗണിക്കാനും മേയിൽ കളി പുനരാരംഭിച്ചാൽ എങ്ങനെ നടത്തുമെന്ന് വിലയിരുത്താനും അടുത്ത ദിവസം ജർമൻ ഫുട്ബാൾ ലീഗ് അടുത്ത ദിവസം യോഗം ചേരുന്നുണ്ട്. മിക്ക ക്ലബുകളുടെയും സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലായതിനാൽ ജൂൺ 30ഓടെ സീസൺ അവസാനിപ്പിക്കാനാണ് തിരക്കിട്ട നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.