മിലാൻ: ഇറ്റാലിയൻ സീരി എ രണ്ടാം സ്ഥാനക്കാരായ നാപോളി പുതിയ പരിശീലകനായി കാർലോസ് ആഞ്ചലോട്ടിയെ നിയമിച്ചു. മൗറീസിയോ സാരിക്ക് പകരക്കാരനായെത്തുന്ന ആഞ്ചലോട്ടി മൂന്നുവർഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. കരാർ പുതുക്കാൻ വിസമ്മതിച്ച സാരി ചെൽസിയിലേക്ക് കൂടുമാറുകയാണെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ സാധ്യതയേറി. സാരിക്ക് കീഴിൽ നാപോളി കഴിഞ്ഞ സീസണിൽ റെക്കോഡ് പോയൻറ് നേട്ടത്തോടെ (91) രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
ആഞ്ചലോട്ടിയെ കഴിഞ്ഞ സെപ്റ്റംബറിൽ ബയേൺ മ്യൂണിക് പുറത്താക്കുകയായിരുന്നു. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെയും വൻകരയിലെ മുൻനിര ടീമുകൾക്ക് കളി പറഞ്ഞു കൊടുത്ത അനുഭവ സമ്പത്തുമായെത്തുന്ന ആഞ്ചലോട്ടിക്ക് കീഴിൽ ഇറ്റാലിയൻ ലീഗിലെ യുവൻറസിെൻറ അപ്രമാധിത്വത്തിന് അവസാനം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഉടമകളും ആരാധകരും.
58കാരനായ ആഞ്ചലോട്ടി പാർമ, എ.സി മിലാൻ, യുവൻറസ് ടീമുകളെ പരിശീലിപ്പിച്ച ശേഷം ഇറ്റലിക്ക് പുറത്ത് ആദ്യമായി പരിശീലിപ്പിച്ചത് ഇംഗ്ലീഷ് ക്ലബായ ചെൽസിയെയാണ്. ശേഷം റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക് എന്നിവിടങ്ങളിലും പരിശീലകനായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.