ഒരു കോച്ചിനെകൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്​നങ്ങളിലാണ്​ ഇറ്റലി ടീം - ആൻസിലോട്ടി

മിലാൻ: ഇറ്റാലിയൻ ദേശീയ ടീം പരിശീലക സ്​ഥാനം ഏറ്റെടുക്കാനില്ലെന്ന്​ കാർലോ ആൻസിലോട്ടി. ഒരു കോച്ചിനെകൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്​നങ്ങളിലാണ്​ ഇറ്റാലിയൻ ദേശീയ ടീം. ഇൗ ഘട്ടത്തിൽ അവരുടെ ചുമതല ഏറ്റെടുക്കുന്നത്​ ബുദ്ധിമുട്ടാണ്​. ക്ലബ്​ ഫുട്​ബാളിൽ തുടരാനാണ്​ താൽപര്യ​ം -വൻ ക്ലബുകളുടെ സൂപ്പർ കോച്ച്​ വ്യക്​തമാക്കി.

60 വർഷത്തിനിടെ ഇറ്റലിക്ക്​ ആദ്യമായി ലോകകപ്പ്​ യോഗ്യത നഷ്​ടമായതോടെ പരിശീലക വേഷത്തിൽ നിന്നും ഗിഗാംപിയറോ വെഞ്ചുറയെ പുറത്താക്കിയിരുന്നു. ഇതോടെയാണ്​ ഇറ്റലിക്കാരൻകൂടിയായ ആൻസിലോട്ടിയെ ​ദേശീയ ഫെഡറേഷൻ സമീപിച്ചത്​.

ചെൽസി, റയൽ മഡ്രിഡ്​, യുവൻറസ്​, എ.സി മിലാൻ, പി.എസ്​.ജി തുടങ്ങിയ ചാമ്പ്യൻ ക്ലബുകളുടെ പരിശീലകനായിരുന്ന ആൻസിലോട്ടി സെപ്​റ്റംബറിൽ ബയേൺ മ്യൂണിക്കിൽ നിന്നും പുറത്തായ ശേഷം പുതിയ താവളം തേടുകയാണ്​. ഇതിനിടെയാണ്​ ഇറ്റാലിയൻ ഫെഡറേഷൻ സ്​ഥാനമേറ്റെടുക്കാൻ ആവശ്യപ്പെടുന്നത്​. 

Tags:    
News Summary - Carlo Ancelotti Snubs Italy Job for Club Management -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT