ലണ്ടൻ: വാശിയേറിയ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ആഴ്സണലിന് ജയം. മറ്റൊരു മൽസരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സെൽറ്റിക്ക് സമനിലയിൽ കുരുക്കി. തിയോ വാൽക്കോട്ടിെൻറ ഇരട്ട ഗോളിൽ ബേസിലിനെ രണ്ട് ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്. ഏഴാം മിനുറ്റിലും 26 ാം മിനുറ്റിലുമായിരുന്നു വാൽകോട്ടിെൻറ ഗോളുകൾ.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു വാശിയേറിയ മൽസരത്തിൽ സെൽറ്റിക്കിനോട് മാഞ്ചസ്റ്റർ സിറ്റിക്ക് സമനിലയിൽ പിരിയേണ്ടി വന്നു.മൽസരത്തിൽ സെൽറ്റിക്കിെൻറ മൂസ ഡംബൽ ഇരട്ട ഗോൾ നേടിയപ്പോൾ സിറ്റിയുടെ സ്റ്റർലിംഗ് സെൽഫ് ഗോളിലൂടെ ഒരു ഗോൾ സെൽറ്റിക്കിന് സംഭാവന നൽകി.
സിറ്റിക്കായി സ്റ്റർലിംഗ്, ഫെർണാണ്ടിനോ, നൊലിറ്റോ എന്നിവർ ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.