കിയവ്: 19 ദിവസങ്ങൾക്കപ്പുറം കാത്തിരിക്കുന്ന കാൽപന്ത് ഉത്സവത്തിെൻറ വിളംബരബാണ് യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ. യൂറോപ്പിലെ ചാമ്പ്യൻ ക്ലബിനായാണ് ലോകം കാത്തിരിക്കുന്നതെങ്കിലും വിളിപ്പാടകലെയുള്ള വിശ്വപോരാട്ടത്തിെൻറ സാമ്പ്ൾപൂരമാണ് കിയവിൽ. യൂറോപ്പിെൻറ രാജകിരീടത്തിൽ റയൽ മഡ്രിഡ് ഹാട്രിക് തികക്കുമോ, അതോ ഇംഗ്ലണ്ടുകാർ ഉയിർത്തെഴുന്നേൽക്കുമോ.
ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന റയൽ മഡ്രിഡിൽ കരിം ബെൻസേമ, ഗാരത് ബെയ്ൽ, ടോണി ക്രൂസ്, സെർജിയോ റാമോസ് തുടങ്ങി ഒരുപിടി സൂപ്പർ താരങ്ങൾ. ലിവർപൂളിെൻറ പടനയിക്കുന്നത് സീസണിലെ ഗോൾവേട്ടക്കാരൻ മുഹമ്മദ് സലാഹ്. ഒപ്പം ഫിർമീന്യോ, സാദിയോ മാനെ, വിനാൽഡം തുടങ്ങിയ താരനിരയും. സിനദിൻ സിദാെൻറ താരപ്പടയെ മെരുക്കാൻ തന്ത്രങ്ങളുടെ തമ്പുരാൻ യുർഗൻ േക്ലാപ് ഒരുക്കിയത് എന്തെല്ലാം അടവുകളെന്നതാവും കിരീടപ്പോരാട്ടത്തിെൻറ ൈക്ലമാക്സ്.
ലോകകപ്പ് മുന്നിൽനിൽക്കെ പരിക്കില്ലാതെ കളി പൂർത്തിയാക്കാനുള്ള ജാഗ്രതകൂടി ഇരുപക്ഷത്തുമുണ്ടാവും. ഇരുടീമുകളുടെയും വലിയൊരു ശതമാനം താരങ്ങളും അതതു രാജ്യങ്ങളുടെ ലോകകപ്പ് പ്രതീക്ഷകൾ കൂടിയാണ്. അതുകൊണ്ട് ഫൗൾ ഫ്രീ ഫൈനലിന് കിയവിൽ സാക്ഷ്യംവഹിക്കാം. 1980-81 സീസണിലെ യൂറോപ്യൻ പോരാട്ടത്തിെൻറ ആവർത്തനംകൂടിയാണ് റയൽ-ലിവർ പോരാട്ടം. അന്ന് ലിവർപൂൾ 1-0ത്തിന് റയലിനെ വീഴ്ത്തി കിരീടമണിഞ്ഞിരുന്നു.
റയൽ മഡ്രിഡ്
റയലിനെയും ക്രിസ്റ്റ്യാനോയെയും തടയാൻ ആരുണ്ട്? കഴിഞ്ഞ നാലുവർഷത്തിനിടെ യുവൻറസും അത്ലറ്റികോ മഡ്രിഡും മൂന്നുതവണ മാറിമാറി ശ്രമിച്ചിട്ടും നടന്നിട്ടില്ല. ഇപ്പോൾ യൂറോപ്പിലെ ആദ്യ ഹാട്രിക്കിന് അവകാശികളാവാൻ റയൽ ബൂട്ടണിയുേമ്പാഴാണ് ലിവർപൂളെത്തുന്നത്. ബെയ്ൽ-ബെൻസേമ-ക്രിസ്റ്റ്യാനോ ‘ബി.ബി.സി’ ത്രയത്തിലാണ് റയലിെൻറ ചരടുകളെല്ലാം. പരിക്കോ സസ്പെൻഷനോ സിദാനെ അലട്ടുന്നില്ല. വറാനെ, റേമാസ്, മാഴ്സലോ, കാർവയാൽ പ്രതിരോധവും മോഡ്രിച്, ക്രൂസ്, കാസ്മിറോ മധ്യനിരയും ചടുലം.
ലിവർപൂൾ
2012ലെ ചെൽസിയുടെ കിരീടത്തിനു ശേഷം ഇംഗ്ലണ്ടിനെ അനുഗ്രഹിക്കാത്ത ചാമ്പ്യൻസ് ലീഗിനെ കൊണ്ടുപോവാനാണ് േക്ലാപ്പും സംഘവും വരുന്നത്. എതിരാളികളെ അറിഞ്ഞുതന്നെ മറുതന്ത്രമൊരുക്കുന്ന േക്ലാപ്പിലാണ് ആരാധക പ്രതീക്ഷകൾ. സീസണിൽ 44 ഗോളടിച്ചുകൂട്ടി മുഹമ്മദ് സലാഹും ശക്തമായ പിന്തുണ നൽകുന്ന ഫിർമീന്യോ, സാദിയോ മാനെ കൂട്ടുമാണ് ചെമ്പടയുടെ പ്രതീക്ഷ. അലക്സ് ചാമ്പർലെയ്െൻറ പരിക്ക് തിരിച്ചടിയാണെങ്കിലും അത് മറികടക്കാനുള്ള ആയുധങ്ങൾ േക്ലാപ്പിെൻറ പക്കലുണ്ട്.
അതേസമയം, റൊണാൾഡോയുമായുള്ള താരതമ്യത്തിെൻറ ത്രില്ലിലാണ് മുഹമ്മദ് സലാഹ്. സലാഹിെൻറ പ്രകടനത്തെ അംഗീകരിച്ച റൊണാൾഡോ താരതമ്യം തള്ളിയിരുന്നു. എന്നാൽ, ഇെതല്ലാം സലാഹിന് ഏറെ ഇഷ്ടമായി. ‘‘എല്ലാവരും മെസ്സിയെയും റൊണാൾഡോയെയും കുറിച്ചാണ് സംസാരിക്കുന്നത്. അവർക്കൊപ്പം എെൻറ പേരും പറയുന്നത് കേൾക്കുേമ്പാൾ അഭിമാനം. എന്നാൽ, ഇവിടെ റൊണാൾഡോയും സലാഹും തമ്മിലെ മത്സരമല്ല. രണ്ട് ക്ലബുകൾ തമ്മിലെ ഫൈനലാണ്’’ -സലാഹിെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.