കിയവ്: പരിക്കും കണ്ണീരും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ റയൽ തന്നെ യൂറോപ്പിെൻറ രാജകിരീടമണിഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ 3-1ന് തരിപ്പണമാക്കി റയൽ മഡ്രിഡ് യൂറോപ്പിലെ ഹാട്രിക് കിരീടമണിഞ്ഞു. തങ്ങളുടെ 13ാമത്തെയും.
പരിക്കേറ്റ് പിന്മാറുന്ന സലാഹിനെ ആശ്വസിപ്പിക്കുന്ന റൊണാൾഡോ
മുഹമ്മദ് സലാഹിെൻറയും ഡാനി കാർവയാലിെൻറയും പരിക്കും പുറത്താകലുംകൊണ്ട് കണ്ണീരിെൻറ ഫസ്റ്റ്ഹാഫ് അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു ഗോൾമഴ. 51ാം മിനിറ്റിൽ ലിവർപൂൾ ഗോളി ലോറിസ് കറിയസിെൻറ കൈയ്യിൽ നിന്നും വഴുതിയ ഷോട്ട് ഗോളിലേക്ക് അടിച്ചുകയറ്റി ബെൻസേമ റയലിനെ ഉണർത്തി.
55ാം മിനിറ്റിൽ ഉജ്ജ്വല ഹെഡ്ഡറിലൂടെ സാദിയോ മാനെ ലിവർപൂളിന് ഉൗർജം പകർന്നെങ്കിലും ഗാരെത് ബെയ്ലിെൻറ വരവോടെ കളിമാറി. 61ാം മിനിറ്റിൽ ഇസ്കോക്കു പകരം കളത്തിലിറങ്ങിയ ബെയ്ൽ ആദ്യ ടച്ചിൽ തന്നെ (64) സ്കോർ ചെയ്തു. 83ാം മിനിറ്റിൽ ബൈസിക്ക്ൾ കിക്കിലൂടെ ഇരട്ട ഗോളും കിരീടവും മഡ്രിഡിൽ ഉറപ്പിച്ചു. ഗോളി ലോറിസിെൻറ മണ്ടത്തരങ്ങളാണ് രണ്ട് ഗോളിനും വഴിവെച്ചത്.
ഗാരെത് ബെയ്ലിനെ ബെഞ്ചിലിരുത്തി ഇസ്കോയെ കളത്തിലിറക്കിയാണ് റയൽ തുടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ-ബെൻസേമ-ഇസ്കോ കൂട്ടിലൂടെ ത്രികോണ മുന്നേറ്റം. എന്നാൽ, ലിവർപൂളിെൻറ കുന്തമുന മുഹമ്മദ് സലാഹിനെ തളച്ചിട്ട് കളി പിടിച്ചെടുക്കാനായിരുന്നു റയലിെൻറ തന്ത്രം. ഇതിനുള്ള നിയോഗം നായകൻ സെർജിയോ റാമോസ് തന്നെ ഏറ്റെടുത്തു. എങ്ങിനെയും റയലിെൻറ കെട്ടുപൊട്ടിച്ച് ആദ്യമിനിറ്റിൽ സ്കോർചെയ്യാനുള്ള ധൃതിയിലായിരുന്നു ലിവർപൂൾ.
ഒന്നാം മിനിറ്റ് തികയും മുേമ്പ സാദിയോ മാനെയിലൂടെ ഉജ്വലമുന്നേറ്റവും നടത്തി അവർ ഞെട്ടിച്ചു. ഇതെല്ലാം പ്രതീക്ഷിച്ചപോലെയായിരുന്നു റയലിെൻറ നീക്കങ്ങൾ. പ്രതിരോധം ശക്തമാക്കി തന്നെ അവർ മേധാവിത്വം പിടിച്ചെടുത്തു. മാനെ-സലാഹ്-ഫെർമീന്യോ കൂട്ട് തുടർച്ചയായി ആക്രമിച്ചുകളിച്ചെങ്കിലും പന്ത് ബോക്സിനകത്തേക്ക് വിടാതെ റാമോസും വറാനെയും പ്രതിരോധിച്ചു.
സലാഹിെൻറ വീഴ്ച കളിമുറുകുന്നതിനിടെയാണ് ഗാലറിയെയും ആരാധകരെയും കരയിപ്പിച്ച് മുഹമ്മദ് സലാഹിെൻറ വീഴ്ചയും മടക്കവും. 25ാം മിനിറ്റിൽ റാമോസിെൻറ ചലഞ്ചിൽ കൈകുരങ്ങി വീണ സലാഹ് തോളിലെ വേദനകൊണ്ട് പുളഞ്ഞു. ചികിത്സതേടി തിരിച്ചെത്തിയെങ്കിലും അഞ്ചു മിനിറ്റിനുള്ളിൽ അസഹനീയ വേദനയിൽ വീണു.
കണ്ണീരോടെ ഇൗജിപ്ഷ്യൻ താരം കളംവിട്ടപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള എതിരാളികളും സാന്ത്വനവുമായി കൂടെയുണ്ടായിരുന്നു. ആഡം ലല്ലാനയാണ് പകരമെത്തിയത്. അധികം വൈകുംമുമ്പ് റയലിെൻറ ഡിഫൻഡർ ഡാനി കാർവയാലും കാൽപാദത്തിലെ പരിക്കുമായി കളംവിട്ടു. ഇരുവരുടെയും േലാകകപ്പ് ഭാവി കൂടുതൽ പരിശോധനകൾക്കുശേഷമേ വ്യക്തമാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.