ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് പോരാട്ടം. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളുമാണ് നേർക്കുനേർ അങ്കത്തിനിറങ്ങുന്നത്. ലിവർപൂൾ തട്ടകമായ ആൻഫീൽഡിലാണ് ആദ്യപാദ പോരാട്ടം. മറ്റൊരു ക്വാർട്ടറിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഇറ്റാലിയൻ കരുത്തരായ എ.എസ്. റോമയെ നേരിടും. പെപ് ഗ്വാർഡിയോളയും യുർഗൻ ക്ലോപ്പും തമ്മിലുള്ള പോരുകൂടിയാവും സിറ്റി-ലിവർപൂൾ മത്സരം. ബയേൺ മ്യൂണിക്കിനെയും ബൊറൂസിയ ഡോർട്മുണ്ടിനെയും പരിശീലിപ്പിക്കുേമ്പാൾ ടച്ച് ലൈനിനരികെ എതിരാളികളായുണ്ടായിരുന്ന ഇരുവർക്കും പക്ഷേ യൂറോപ്യൻ പോരാട്ടങ്ങളിൽ മുഖാമുഖം നിൽക്കേണ്ടിവരുന്നത് ആദ്യമായാണ്.
മനോഹരമായ ആക്രമണാത്മക ഫുട്ബാൾ പുറത്തെടുക്കുന്ന ടീമുകളാണ് സിറ്റിയും ലിവർപൂളുമെന്നതിനാൽ പോരാട്ടം പൊടിപാറുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ഗബ്രിയേൽ ജീസസോ സെർജിയോ അഗ്യൂറോയോ നയിക്കുന്ന മുന്നേറ്റനിരയിൽ ലിറോയ് സനെയും റഹീം സ്റ്റെർലിങ്ങും തൊട്ടുപിറകിൽ കെവിൻ ഡിബ്രൂയ്ൻ-ഡേവിഡ് സിൽവ സഖ്യത്തിെൻറ ക്രിയാത്മകതയും ചേരുേമ്പാൾ യൂറോപ്പിലെതന്നെ മികച്ച മുന്നേറ്റ ടീമുകളിലൊന്നാണ് സിറ്റി. സീസണിൽ അപാരമായ ഗോൾ സ്കോറിങ് പാടവം തുടരുന്ന മുഹമ്മദ് സലാഹിനൊപ്പം സെയ്ദു മനെയും റോബർേട്ടാ ഫിർമിനോയും അണിനിരക്കുന്ന ലിവർപൂൾ മുന്നേറ്റവും ഒട്ടും പിറകിലല്ല.
സൂപ്പർ താരം ലയണൽ മെസ്സിയുടെ സ്കോറിങ് ബൂട്ടുകളിൽ തന്നെയാവും റോമക്കെതിരെ ബാഴ്സയുടെ പ്രതീക്ഷ. സ്വന്തം മൈതാനമായ നൂകാംപിലാണ് കളിയെന്നതും ബാഴ്സക്ക് മുൻതൂക്കം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.