ആംസ്റ്റർഡാം/ലണ്ടൻ: വിഡിയോ അസിസ്റ്റൻറ് റഫറി (വാർ) സംവിധാനത്തിെൻറ ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റം വിവാദമായ മത്സരത്തിൽ അയാക്സ് ആംസ്റ്റർഡാമിനെ തോൽപിച്ച് പ്ര ീക്വാർട്ടർ ആദ്യപാദത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് മുൻതൂക്കം നേടി. അയാക ്സിെൻറ തട്ടകമായ ആംസ്റ്റർഡാമിലെ ക്രൈഫ് അറീനയിൽ 2-1നായിരുന്നു റയലിെൻറ ജയം. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം കരീം ബെൻസേമ (60) റയലിനെ മുന്നിലെത്തിച്ചപ്പോൾ ഹകീം സിയെക് (75) അയാക്സിന് തുല്യത നൽകി. ഒടുവിൽ പകരക്കാരൻ മാർകോ അസെൻസ്യോ ആണ് 87ാം മിനിറ്റിൽ റയലിന് ജയം നൽകിയത്.
ലണ്ടനിൽ താൽക്കാലിക ഹോം ഗ്രൗണ്ടായ വെംബ്ലിയിൽ ആദ്യ പകുതിയിലെ ഗോൾ വരൾച്ചക്കുശേഷം എതിർവലയിൽ തുരുതുരെ ഗോളുകൾ അടിച്ചുകയറ്റിയാണ് ടോട്ടൻഹാം ബൊറൂസ്യ ഡോർട്ട്മുണ്ടിനെതിരെ 3-0ത്തിെൻറ ആധികാരിക വിജയം കരസ്ഥമാക്കിയത്. ഹോങ് മിൻ സൺ (47), യാൻ വെർേട്ടാൻഗൻ (83), ഫെർണാണ്ടോ ലോറെൻറ (86) എന്നിവരായിരുന്നു സ്കോറർമാർ. അടുത്ത മാസം അഞ്ചിനാണ് രണ്ടാം പാദ മത്സരങ്ങൾ.
വാർ അരങ്ങേറ്റം;
അയാക്സിന് നിർഭാഗ്യം
ഇൗ സീസണിലെ നോക്കൗട്ട് റൗണ്ട് മുതലാണ് ചാമ്പ്യൻസ് ലീഗിൽ വാറിെൻറ അരങ്ങേറ്റം. ആദ്യമായി വാർ ഉപയോഗിച്ച അവസരത്തിൽതന്നെ അത് വിവാദമായി മാറുന്നതായിരുന്നു ആംസ്റ്റർഡാമിലെ കാഴ്ച. അയാക്സ് മേധാവിത്വം പുലർത്തിയ ആദ്യ പകുതിയുടെ 38ാം മിനിറ്റിലായിരുന്നു സംഭവം. കോർണറിൽനിന്ന് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ റയൽ ഗോളി തിബോ കോർട്ടുവ പരാജയപ്പെട്ടപ്പോൾ അയാക്സ് ഡിഫൻഡർ നികോളാസ് ടാഗ്ലിഫിയാകോയുടെ ഹെഡർ ഗോളിലെത്തി. അയാക്സ് താരങ്ങൾ ഗോൾ ആഘോഷിക്കുേമ്പാൾ കോർട്ടുവയോ മറ്റു റയൽ താരങ്ങളോ പ്രതിഷേധമുയർത്തിയതുമില്ല. എന്നാൽ, റഫറി ഡാമിർ സ്കോമിന വാറിെൻറ സഹായം തേടി. ടാഗ്ലിഫിയാകോ പന്ത് ഹെഡ് ചെയ്യുേമ്പാൾ ഒാഫ്സൈഡ് പൊസിഷനിലുണ്ടായിരുന്ന അയാക്സ് മിഡ്ഫീൽഡർ ഡുസാൻ ടാഡിച് ഗോളിയെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലായിരുന്നു എന്ന് വാർ വിധിച്ചതോടെ അയാക്സിന് ഗോൾ നിഷേധിക്കപ്പെട്ടു. ചാമ്പ്യൻസ് ലീഗിലെ റഫറീയിങ് വമ്പൻ ടീമുകളെ അന്യായമായി തുണക്കുന്നതാണ് എന്ന ആരോപണത്തിന് ബലമേകുന്നതായി ഇൗ തീരുമാനം. ‘വിഡിയോ അസിസ്റ്റിങ് റയൽ’ എന്ന പേരിൽ പലരും സാമൂഹിക മാധ്യമങ്ങളിൽ ഇതിെന പരിഹസിക്കുകയും ചെയ്തു.
അതിനുമുമ്പും രണ്ട് അവസരങ്ങൾ അയാക്സിന് നഷ്ടമായിരുന്നു. ടാഡിചിെൻറ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ഡോണി വാൻ ഡെ ബീകിെൻറ ശ്രമം കോർട്ടുവ കാലുകൊണ്ട് തടഞ്ഞു. നിർഭാഗ്യത്തിെൻറ ആദ്യ പകുതി പിന്നിെട്ടത്തിയ അയാക്സിെൻറ വലയിൽ കളി ഒരു മണിക്കൂർ പിന്നിടവെ പന്തെത്തി. കൗണ്ടർ അറ്റാക്കിൽ ലൂക മോഡ്രിച് വഴിയെത്തിയ പന്തുമായി മുന്നേറിയ വിനീഷ്യസ് ജൂനിയർ മൂന്നു പേരെ കടന്ന് നൽകിയ പാസിൽ ബെൻസേമയുടെ കൂൾ ഫിനിഷിങ്. എന്നാൽ, അയാക്സ് വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. ഡേവഡ് നെരെസിെൻറ പാസിൽനിന്ന് സിയെക് നിറയൊഴിച്ചപ്പോൾ ടീം ഒപ്പമെത്തി. സമനില പിടിക്കാമെന്ന അയാക്സ് ആരാധകരുടെ മോഹം കാറ്റിൽ പറത്തി കളി തീരാൻ മുന്നു മിനിറ്റ് ശേഷിക്കെ റയലിെൻറ വിജയ േഗാളെത്തി. വലതുവിങ്ങിലൂടെ മുന്നേറി ഡാനി കാർവഹാൽ നൽകിയ ക്രോസിന് അസെൻസ്യോ ഫിനിഷിങ് ടച്ച് നൽകിയതോടെ സാൻറിയാഗോ ബെർണബ്യൂവിലെ റിേട്ടൺ ലെഗ്ഗിൽ റയലിന് സമാധാനത്തോടെ പന്തുതട്ടാം.
വെംബ്ലിയിലെ സൺ-
വെർേട്ടാൻഗൻ ഷോ
റയൽ-അയാക്സ് മത്സരത്തിലെ തിരക്കഥ തന്നെയായിരുന്നു ടോട്ടൻഹാം-ഡോർട്ട്മുണ്ട് കളിയുടെ ആദ്യ പകുതിക്കും. ആധിപത്യം പുലർത്തിയ ഡോർട്ട്മുണ്ട് പലതവണ ഗോളിനടുത്തെത്തിയെങ്കിലും ഗോളി ഹ്യൂഗോ ലോറിസിെൻറ ഫോം ടോട്ടൻഹാമിനെ കാത്തു. എന്നാൽ, ഇടവേളക്കുശേഷം കളി മാറി. തുടരെ എതിർ ഗോൾമുഖത്തേക്ക് ഇരമ്പിക്കയറിയ ടോട്ടൻഹാം ഡോർട്ട്മുണ്ട് പ്രതിരോധം വലിച്ചുകീറി. രണ്ടാം പകുതിക്ക് രണ്ടു മിനിറ്റ് പ്രായമായപ്പോൾ വെർേട്ടാൻഗെൻറ പാസിൽ സൺ ആണ് ആദ്യ വെടിപൊട്ടിച്ചത്. നാല് കളികൾക്കിടെ ദക്ഷിണ കൊറിയക്കാരെൻറ നാലാം ഗോൾ, സീസണിലെ 16ാം ഗോളും. കളി അന്ത്യത്തിലേക്കടുക്കവെ വെർേട്ടാൻഗെൻറയും പകരക്കാരൻ ലോറെൻറയും ഗോൾ ടോട്ടൻഹാമിെൻറ നില സുരക്ഷിതമാക്കി. സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നിെൻറയും മിഡ്ഫീൽഡർ ഡെലെ അലിയുടെയും അഭാവത്തിലാണ് നേട്ടമെന്നത് ടോട്ടൻഹാമിെൻറ വിജയ മധുരം ഇരട്ടിയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.