എ​ഫ്.​എ ക​പ്പ്​ സെ​മി: ചെ​ൽ​സി​യും ടോ​ട്ട​ൻ​ഹാ​മും നേ​ർ​ക്കു​നേ​ർ

ലണ്ടൻ: ലീഗ് പോരാട്ടത്തിരക്കിനിടെ ഇംഗ്ലണ്ടിലെ നാലു കൊലകൊമ്പന്മാർ എഫ്.എ കപ്പ് സെമിയിൽ ഇന്നും നാളെയുമായി നേർക്കുേനർ. പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടത്തിന് മത്സരിക്കുന്ന ചെൽസിയും ടോട്ടൻഹാമും ഇന്ന് ഒന്നാം സെമിയിൽ മാറ്റുരക്കുേമ്പാൾ, ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സെമിയിൽ നാളെയിറങ്ങും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് രണ്ടു സെമി മത്സരങ്ങളും.

തുടർച്ചയായ എട്ടു മത്സരങ്ങളിൽ വിജയിച്ച് മുന്നേറുന്ന ടോട്ടൻഹാം പൂർണ ആത്മവിശ്വാസത്തിലായിരിക്കും കളത്തിലെത്തുന്നത്. എന്നാൽ, പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോടേറ്റ തോൽവിയുടെ കാരണം പഠിച്ച് തിരുത്തുമായായിരിക്കും ചെൽസിയുടെ വരവ്.സീസണോടെ പുറത്താകലിെൻറ വക്കിലുള്ള ആഴ്സൻ വെങ്ങർക്ക് സിറ്റിയോട് തോറ്റാൽ, നിലനിൽപ് വീണ്ടും അവതാളത്തിലാവും. അതുകൊണ്ടുതന്നെ ഗണ്ണേഴ്സിനെ ഫൈനലിലെത്തിക്കാൻ വെങ്ങർ മികവുറ്റ തന്ത്രങ്ങൾ പുറത്തെടുക്കുമെന്നുറപ്പ്. മറുവശത്ത് പെപ് ഗ്വാർഡിയോളക്ക് ഒരുകിരീടമെങ്കിലും നേടാൻ കഴിയാതെവന്നാൽ സിറ്റിയിലെ അരങ്ങേറ്റം കരിയറിലെ മോശം വർഷമായി കുറിക്കപ്പെടും.
Tags:    
News Summary - Chelsea v Tottenham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.