ചെന്നൈ: ഇനിയും അവസരങ്ങൾ കാത്തുകിടക്കുന്നില്ലെന്ന തിരിച്ചറിവിൽ ഓരോ മിനിറ്റും ആക് രമിച്ചുകളിച്ച മുൻ ചാമ്പ്യന്മാർക്ക് നോർത്ത് ഈസ്റ്റിനെതിരെ ആധികാരിക ജയം. കഴിഞ്ഞ ദിവസം ഹൈദരാബാദിനെ വീഴ്ത്തിയ ആവേശവുമായി സ്വന്തം മൈതാനത്ത് പന്തുതട്ടിയ ചെന്നൈയിൻ ആണ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ‘വടക്കുകിഴക്കി’നെ തകർത്തത്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം 57ാം മിനിറ്റിൽ റാഫേൽ ഷുളർ ക്രിവെലാരോ ആണ് ആദ്യ വെടി പൊട്ടിച്ചത്. നോർത്ത് ഈസ്റ്റ് ഗോളി നീട്ടിയടിച്ച പന്ത് മൈതാനമധ്യത്തിൽ സ്വീകരിച്ച ക്രിവെലാരോ ഗോളി സ്ഥാനം തെറ്റിനിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് അതേ ശക്തിയിൽ തിരിച്ച് നീട്ടിയടിക്കുകയായിരുന്നു.
ചെന്നൈയിൻ പ്രതിരോധത്തിെൻറ പിഴവിൽ രണ്ടു മിനിറ്റ് കഴിഞ്ഞ് നെറിജസ് വാൾസ്കിസ് വീണ്ടും സ്കോർ ചെയ്ത് പട്ടിക പൂർത്തിയാക്കി. ഇതോടെ ചെന്നൈയിൻ ആറാം സ്ഥാനത്തേക്കുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.