ചെന്നൈ: ലോങ് വിസിലിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ പിറന്ന ഗോളില്‍ ചെന്നൈയിനെതിരെ മുംബൈ സിറ്റിക്ക് സമനില. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിന്‍െറ 51ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖ്ലുവയുടെ ഹെഡര്‍ ഗോളിലൂടെയാണ് ചെന്നൈയിന്‍ വിജയമുറപ്പിച്ച് മുന്നിലത്തെിയത്.
ഒരുഗോളില്‍ തൂങ്ങി വിജയിക്കാന്‍ ശ്രമിച്ചവര്‍ക്ക് പക്ഷേ, പ്രതിരോധത്തിലെ മികവ് അവസാനനിമിഷം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സൂപ്പര്‍ സബ്സ്റ്റിറ്റ്യൂഷനായത്തെിയ ലിയോ കോസ്റ്റ 88ാം മിനിറ്റില്‍ കണക്കുതീര്‍ത്തു. പെനാല്‍റ്റി ബോക്സിനുപുറത്ത് ഏറെ അകലെനിന്നും കോരിയെടുത്ത് തൊടുത്ത ഷോട്ട് ചെന്നൈയിന്‍ ഗോളി ഡുവെയ്ന്‍ കെറിനെ വെറും കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു.
സസ്പെന്‍ഷന്‍ കാരണം ഗാലറിയിലേക്ക് കയറ്റിവിട്ട പരിശീലകന്‍ മാര്‍കോ മറ്റരാസിയെ കാഴ്ചക്കാരനാക്കിയായിരുന്നു ചെന്നൈയിന്‍െറ കളി. കേരള ബ്ളാസ്റ്റേഴ്സിനെതിരെ കഴിഞ്ഞ 29ന് നടന്ന മത്സരത്തിലെ കൈയാങ്കളിയെ തുടര്‍ന്നാണ് മറ്റരാസിക്ക് ഒരു മത്സരത്തില്‍ ഗ്രൗണ്ട് വിലക്കേര്‍പ്പെടുത്തിയത്. ബ്ളാസ്റ്റേഴ്സിനെ നേരിട്ടതില്‍നിന്ന് അഞ്ചു മാറ്റങ്ങളാണ് മച്ചാന്‍സ് ബുധനാഴ്ച മുംബൈക്കെതിരെ വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.