ഫുട്ബാളാണ് എന്‍െറ ലഹരി -സി.കെ. വിനീത്

കോഴിക്കോട്: മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഒളിമ്പ്യന്‍ റഹ്മാന്‍ പുരസ്കാരം കേരള ബ്ളാസ്റ്റേഴ്സ് താരം സി.കെ. വിനീത് ഏറ്റുവാങ്ങി. ‘‘ഫുട്ബാള്‍ മാത്രമാണ് എന്‍െറ ലഹരി. മറ്റു ലഹരിക്കു പിന്നാലെ പോകുന്ന പുതുതലമുറ ഫുട്ബാള്‍പോലുള്ള കായികവിനോദങ്ങളിലാണ് ലഹരി കണ്ടെത്തേണ്ടത്’’ -ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണോടെ യുവാക്കളുടെ ആവേശമായി മാറിയ വിനീത് അവരോടായി പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്. ഐ.എസ്.എല്‍ പോലുള്ള മത്സരങ്ങള്‍ ഒന്നുമില്ലാത്ത കാലത്ത് എല്ലാവരാലും അറിയപ്പെട്ട ഒളിമ്പ്യന്‍ റഹ്മാനെപ്പോലുള്ള താരങ്ങളുടെ ഒൗന്നത്യത്തിലേക്ക് എത്തുക അസാധ്യമാണെന്നാണ് എന്‍െറ വിലയിരുത്തല്‍. എന്നാല്‍, അദ്ദേഹത്തിന്‍െറ പേരിലുള്ള പുരസ്കാരം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ട്. ഐ.എസ്.എല്ലിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും കിരീടം ലഭിച്ചില്ല എന്ന വിഷമം ഉള്ളിലുണ്ട്. അടുത്ത തവണ കേരള ബ്ളാസ്റ്റേഴ്സിന് കളിക്കുകയാണെങ്കില്‍ കിരീടം നേടും -അദ്ദേഹം പറഞ്ഞു. 
കാലിക്കറ്റ് പ്രസ് ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് ലേഖകന്‍ കെ. അബൂബക്കര്‍ ഒളിമ്പ്യന്‍ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്പോര്‍ട്സ് ലേഖകന്‍ ഭാസി മലാപ്പറമ്പ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എ. മൂസ ഹാജി എന്നിവര്‍ സംസാരിച്ചു. നിയാസ് റഹ്മാന്‍ സ്വാഗതവും ഷഹീര്‍ നന്ദിയും പറഞ്ഞു.
Tags:    
News Summary - ck vinneth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.