ലണ്ടൻ: ലെസ്റ്റർ സിറ്റി പുറത്താക്കിയതോടെ സ്വപ്നങ്ങൾ ‘അന്തരിച്ചെന്ന്’ പുറത്താക്കപ്പെട്ട കോച്ച് േക്ലാഡിയോ റനേരി. പുറത്താക്കപ്പെട്ടശേഷം പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം റനേരി അറിയിച്ചത്. ‘‘കഴിഞ്ഞ ദിവസം എെൻറ സ്വപ്നങ്ങൾക്ക് മരണം സംഭവിച്ചിരിക്കുന്നു. ലെസ്റ്ററിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയതിനുശേഷം ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാൽ, ദുഖഃകരമായ ഒന്നാണ് സംഭവിച്ചിരിക്കുന്നത്. ക്ലബിലുള്ള എല്ലാവരോടും എെൻറ ഹൃദയം നിറഞ്ഞ നന്ദി. നേട്ടത്തിൽ പങ്കാളികളായ എല്ലാവരോടും, പ്രത്യേകിച്ച് ആരാധകരോട്’’ -കഴിഞ്ഞവർഷം ഫിഫയുടെ മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ട റനേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.