മോസ്കോ: ആവേശം വാേനാളമെത്തിയ കോൺഫെഡറേഷൻസ് കപ്പ് ലൂസേഴ്സ് ഫൈനലിൽ ലാറ്റിനമേരിക്കൻ തിരമാലകളെ തോൽപിച്ച് പോർചുഗലിന് മൂന്നാം സ്ഥാനം. എക്സ്ട്രാടൈമിലെ പെനാൽറ്റി േഗാളിലാണ് ആർത്തിരമ്പിക്കുതിച്ച മെക്സികോയെ 2-1ന് പോർചുഗൽ മറികടന്നത്. വീറും വാശിയും മത്സരത്തിലുടനീളം നിറഞ്ഞുനിന്നപ്പോൾ രണ്ടു റെഡ്കാർഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്. 91ാം മിനിറ്റ് വരെയും ഒരു ഗോളിന് പിറകിൽ നിന്ന പോർചുഗൽ, വിസിലൂതാൻ നിമിഷങ്ങൾ എണ്ണിനിൽക്കെ പെപെ നേടിയ ഗോളിൽ ജീവൻവെച്ച്, അധികസമയത്ത് ലഭിച്ച പെനാൽറ്റിയിലൂടെയാണ് മൂന്നാം സ്ഥാനം പിടിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ വിടവ് സഹതാരങ്ങൾ നികത്തി മുന്നേറിയപ്പോൾ ചിലിയോട് തോറ്റതിെൻറ നാണക്കേട് കഴുകിയാണ് പറങ്കികൾ റഷ്യ വിടുന്നത്.
കളി മൂന്നാം സ്ഥാനത്തിനു വേണ്ടിയായിരുന്നെങ്കിലും വീറും വാശിയും ഒട്ടും കുറവായിരുന്നില്ല. ആക്രമണവും പ്രത്യാക്രമണവുമായി കളിക്ക് ചൂടുപിടിച്ചപ്പോൾ ആദ്യ നിമിഷങ്ങളിൽ തന്നെ ഗോൾ വീഴുമെന്ന് തോന്നിപ്പിച്ചു. 17ാം മിനിറ്റിൽ മെക്സിക്കൻ ഡിഫൻഡർ റാഫേൽ മാർക്വസ് എതിർതാരത്തെ ബോക്സിൽ വീഴ്ത്തിയപ്പോൾ വിഡിയോ അസിസ്റ്റൻറിലൂടെ പോർചുഗലിന് പെനാൽറ്റി ലഭിച്ചു. എന്നാൽ, ഒച്ചാവോ മിന്നും സേവിങ്ങിലൂടെ കിക്ക് തടുത്തു. ഗോൾ നേടി മുന്നിലെത്താനുള്ള േപാർചുഗലിെൻറ സുവർണാവസരത്തിന് വിലയൊടുക്കേണ്ടിവന്നത് എക്ട്രാടൈം വരെയായിരുന്നു.
54ാം മിനിറ്റിൽ ഹെർണാണ്ടസ് ഇടതുവിങ്ങിൽ ആറുവാരകൾക്കകലെ നിന്നു നൽകിയ ക്രോസ് പാട്രികോ ഗതിതിരിച്ചുവിട്ടത് പോർചുഗൽ പ്രതിരോധ താരം നോവോ നെറ്റോയുടെ കാലിൽ തട്ടി വലയിലേക്ക് നീങ്ങുകയായിരുന്നു. സെൽഫിൽ കുടുങ്ങി ഗോളായതോടെ തിരിച്ചടിക്കാൻ പഠിച്ചപണി പതിനെട്ടും പോർചുഗൽ പയറ്റിയെങ്കിലും പലതും തലനാരിഴക്ക് വഴിമാറി. ഒടുവിൽ തോൽവി ഉറപ്പിച്ചിരിക്കുേമ്പാഴാണ് റയൽ മഡ്രിഡ് താരം െപെപ രക്ഷകനായെത്തുന്നത്. നാനിയുടെ പകരക്കാരനായിറങ്ങിയ േക്വാറസ്മ നൽകിയ സൂപ്പർ ക്രോസ് ‘ചവിട്ടിക്കയറ്റി’യാണ് പെപെ അത്ഭുതം കാട്ടിയത്. ഇതോടെ കളി അധികസമയത്തേക്ക് നീങ്ങി.
എക്സ്ട്രാടൈമിൽ മെക്സികോെയ വീണ്ടും ‘വിധി’ തേടിയെത്തി. ഫ്ലിക്കിനുള്ള പോർചുഗൽ താരം മാർട്ടിൻസിെൻറ ശ്രമം എതിർതാരത്തിെൻറ കൈയിൽ കൊണ്ടതോടെ പെനാൽറ്റി വിധിച്ചു. ആദ്യ പെനാൽറ്റി നഷ്ടപ്പെടുത്തിയ സിൽവതന്നെ പ്രായശ്ചിത്തം ചെയ്തു. പറക്കുംഗോളി ഒച്ചാവോക്ക് പിടിെകാടുക്കാതെ പന്ത് വലിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.