സാൽവദോർ: തുടർച്ചയായ രണ്ടാം ജയത്തോടെ ചിലി കോപ അമേരിക്ക ചാമ്പ്യൻഷിപ്പിെൻറ ക്വാർ ട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ് ‘സി’യിൽ എക്വഡോറിനെ 2-1ന് തോൽപിച്ചാണ് തുടർച്ചയായി ര ണ്ടുതവണ ചാമ്പ്യന്മാരായ ചിലിയുടെ ജൈത്രയാത്ര. എക്വഡോറിനെതിരെ ആദ്യ പകുതി 1-1ന് സമനി ലയിലായെങ്കിലും രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം അലക്സിസ് സാഞ്ചസ് ഒരുക്കിയ വിജയം ടീമിന് ക്വാർട്ടർ ടിക്കറ്റ് സമ്മാനിച്ചു. കളിയുടെ എട്ടാം മിനിറ്റിൽ ജോസ് ഫ്യൂവൻസലിഡയിലൂടെയാണ് ചിലി എതിർവല ആദ്യം കുലുക്കിയത്.
എന്നാൽ, 26ാം മിനിറ്റിൽ എക്വഡോർ എന്നർ വലൻസിയയുടെ പെനാൽറ്റി ഗോളിൽ ഒപ്പമെത്തി ആശ്വാസം കൊണ്ടു. രണ്ടാം പകുതിയിലായിരുന്നു അരാങ്ക്വിസിെൻറ പന്തിനെ സാഞ്ചസ് ഗോളാക്കിമാറ്റിയത്. ചിലി കുപ്പായത്തിൽ വെറ്ററൻ താരത്തിെൻറ 43ാം ഗോളാണിത്.
കണങ്കാലിലെ പരിക്ക് വേദനയുമായി ഒപ്പം കൂടിയെങ്കിലും സാഞ്ചസ് കളിതുടരുകയായിരുന്നു. വേദന അനുഭവപ്പെെട്ടങ്കിലും കടിച്ചമർത്തി കളിക്കുകയായിരുന്നുവെന്ന് സാഞ്ചസ് പറഞ്ഞു. രണ്ടും തോറ്റ എക്വഡോർ കോപയിൽനിന്നും പുറത്തായി കഴിഞ്ഞു. രണ്ട് കളി ജയിച്ച കൊളംബിയയും ചിലിക്കൊപ്പം ക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്.
കളിയുടെ 89ാം മിനിറ്റിൽ ഗബ്രിയേൽ അഷില്ലിയർ ചുവപ്പു കാർഡുമായി പുറത്തായതോടെ 10 പേരുമായാണ് എക്വഡോർ കളി പൂർത്തിയാക്കിയത്്. ചിലി ആദ്യകളിയിൽ ജപ്പാനെ 4-0ത്തിന് തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.