പോർടോ അലെഗ്രെ: കിട്ടിയത് ഒരു പോയൻറാണെങ്കിലും ജപ്പാന് ഇത് ജയത്തോളം വിലപ്പെട്ടതാണ്. അതിഥിയായെത്തിയ ക ോപ അമേരിക്കയിൽനിന്ന് വെറുംകൈയോടെ മടങ്ങേണ്ടിവരുമോയെന്ന ആധി മാറ്റി കരുത്തരായ ഉറുഗ്വായിക്കെതിരെ സമനില. ഗ്രൂപ് ‘സി’യിലെ മത്സരത്തിൽ ഉറുഗ്വായിയെ വെള്ളം കുടിപ്പിച്ചാണ് ജപ്പാൻ 2-2ന് സമനിലയോടെ വിലപ്പെട്ട ഒരു പോയൻറ് നേടിയത്. ഉറുഗ്വായ് മാനംകാത്തതാവെട്ട, വാറിന്‍റെ തുണയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചും.
ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ചിലിയോട് 4-0ത്തിന് േതാറ്റതിെൻറ ക്ഷീണത്തിൽ കളി അടിമുടി മാറ്റിയാണ് ജപ്പാൻ ഉറുഗ്വായിയെ നേരിട്ടത്. കോച്ച് ഹജിമെ മൊറിയാസു െപ്ലയിങ് ലൈനപ്പിൽ കാര്യമായ മാറ്റംകൊണ്ടുവന്നു. മുൻ ലെസ്റ്റർ സിറ്റി താരം ഷിൻജി ഒകസാകിയും ഹിരോകി അബെയും നയിച്ച മുന്നേറ്റത്തിന്, എണ്ണയിട്ട യന്ത്രംപോലെ ഒഴുകിനടന്ന് മധ്യനിരയിൽ കൊജി മിയോഷിയും ഗാകു ഷിബാസാകിയും കോ ഇതാകുറയും പിന്തുണ നൽകി. സുവാരസും കവാനിയും നയിച്ച ഉറുഗ്വായ് മുന്നേറ്റത്തെ ആദ്യ മിനിറ്റിൽതന്നെ ജപ്പാൻകാർ വിറപ്പിച്ചു. എന്നാൽ, ഡീഗോ ഗോഡിനും ജിമിനസും നയിച്ച പ്രതിരോധം ബാലികേറാമലയായിരുന്നു. 25ാം മിനിറ്റിൽ വലതു വിങ്ങിലൂടെ നടന്ന മുന്നേറ്റ സമനില ഭേദിച്ചു. ഷിബസാകിയുടെ ക്രോസ് മിയോഷി വലയിലാക്കി. കോപ മുൻ ചാമ്പ്യന്മാരെ ഞെട്ടിച്ച് ജപ്പാൻ മുന്നിൽ. പക്ഷേ, പ്രതിരോധ താരത്തിെൻറ ഫൗൾ ‘വാറിൽ’ തെളിഞ്ഞതോടെ 31ാം മിനിറ്റിൽ ഉറുഗ്വായിക്ക് പെനാൽറ്റി. സുവാരസ് ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി 1-1.
രണ്ടാം പകുതിയിലെ 59ാം മിനിറ്റിൽ കൊജി മിയോഷിയുടെ ടൈമിങ് ജപ്പാന് ലീഡ് നൽകി. മുസ്ലേരയുടെ കൈയിൽ തട്ടിയ റീബൗണ്ട് േഷാട്ട് ഉറുഗ്വായിയുടെ ലോഡിറോ ഒാടിെയത്തും മുേമ്പ മിയോഷി വലയിലാക്കി. വിജയത്തിനായി പൊരുതിയ ജപ്പാന് പക്ഷേ, എതിരാളികളുടെ പരിചയ സമ്പത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 66ാം മിനിറ്റിൽ ജോസ് ജിമിനസിെൻറ ഗോളിലൂടെ കളി സമനിലയിൽ. ഒരു ജയവും സമനിലയുമുള്ള ഉറുഗ്വായിയാണ് പോയൻറ് നിലയിൽ മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.