ബെലോഹൊറിസോണ്ടോ: പരുക്കൻ കളിക്കൊടുവിൽ 24ാം മിനിറ്റിൽ പത്തു പേരിലേക്കു ചുരുങ്ങി യ എക്വഡോർ വലയിൽ നാലു ഗോൾ നിക്ഷേപിച്ച് ഉറുഗ്വായിയുടെ തുടക്കം. കോപ അമേരിക്ക ഗ്രൂ പ് ‘സി’യിൽ തങ്ങളുടെ ആദ്യ മത്സരം കളിച്ച ഉറുഗ്വായ് മറുപടിയില്ലാത്ത നാലു ഗോളിനാണ് എക്വഡോറിനെ വീഴ്ത്തിയത്.
കളിയുടെ ആറാം മിനിറ്റിൽ നികോളസ് ലൊഡീറോയിലൂടെ സ്കോറിങ് തുടങ്ങിയ ഉറുഗ്വായിക്കായി സ്റ്റാർ സ്ട്രൈക്കർമാരായ എഡിൻസൺ കവാനി (33), ലൂയി സുവാരസ് (44) എന്നിവരും വലകുലുക്കി. രണ്ടാം പകുതിയിലെ 78ാം മിനിറ്റിൽ എതിർ താരം അർതുറോ മിനയിലൂടെയാണ് ഉറുഗ്വായിയുടെ നാലാം ഗോൾ പിറന്നത്.
ഖത്തറിന് സമനില
ലാറ്റിനമേരിക്കൻ പോരാട്ടത്തിലേക്ക് അതിഥികളായെത്തിയ ഖത്തറിന് കരുത്തരായ പരേഗ്വക്കെതിരെ ഉജ്ജ്വല സമനില (2-2). ഏഷ്യൻ ചാമ്പ്യന്മാർ, 2022 ലോകകപ്പ് ആതിഥേയർ എന്ന പകിട്ടുമായെത്തിയ അറബ്പട ഫിഫ റാങ്കിങ്ങിൽ 36ാം സ്ഥാനക്കാരെ വെള്ളം കുടിപ്പിച്ചു.
നാലാം മിനിറ്റിൽ ഒാസ്കർ കർഡോസോയുടെ പെനാൽറ്റി ഗോളിലൂടെ പരഗ്വേ മുന്നിലെത്തി. രണ്ടാം പകുതിയിലെ 56ാം മിനിറ്റിൽ ഡെർലിസ് ഗോൺസാലസിെൻറ ഗോളിലൂടെ 2-0ത്തിന് ലീഡും പിടിച്ചു. എന്നാൽ, പതറാതെ പൊരുതിയ ഖത്തറിനെ സൂപ്പർ താരം അൽമോസ് അലി തിരികെയെത്തിച്ചു.
68ാം മിനിറ്റിലായിരുന്നു ഏഷ്യാകപ്പിലെ ഗോൾഡൻ ബൂട്ടുകാരെൻറ ആദ്യ ഗോൾ. 77ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ പരഗ്വേ സഹായിച്ചപ്പോൾ 2-2ന് ത്രസിപ്പിക്കുന്ന സമനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.