കണ്ണൂർ: കോവിഡിനെതിരായ പോരാട്ടത്തിൽ നാടാകെ ഒന്നിച്ച് അണിനിരക്കുേമ്പാൾ അവർക് കു മുന്നിൽതന്നെയുണ്ട് മൈതാനത്ത് രാജ്യത്തിെൻറ അഭിമാനമായി മാറിയ രണ്ടു രാജ്യാന്ത ര താരങ്ങൾ. ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീതും മുൻ വനിതാതാരവും പരിശീലകയുമായ പി.വി. പ്രിയയും.
കണ്ണൂർ ജില്ല പഞ്ചായത്തിെൻറ കോവിഡ് കാൾ സെൻററിലാണ് ഇരുവരുടെയും സേവനം. ലോക്ഡൗൺ കാലത്ത് വീടുകളിൽ നിത്യോപയോഗ വസ്തുക്കൾ എത്തിക്കുന്നതിെൻറ ഭാഗമായി ആരംഭിച്ച സെൻററിലാണ് ഒരാഴ്ചയായി ഇവരുള്ളത്.
ജാംഷഡ്പുർ എഫ്.സി താരംകൂടിയായ വിനീത് ഐ.എസ്.എൽ സീസൺ കഴിഞ്ഞ് നാട്ടിലെത്തിയതിനു പിന്നാലെയാണ് സേവനത്തിനായിറങ്ങിയത്. രാവിലെ 10 മുതൽ അഞ്ചു മണിവരെയാണ് ഡ്യൂട്ടി. വനിതാ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയുടെ കോച്ചാണ് കണ്ണൂർ സ്വദേശിയായ പ്രിയ. ലോക്ഡൗൺ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയെന്നതാണ് കാൾ സെൻററിെൻറ ലക്ഷ്യമെന്ന് പ്രിയ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.