റോം: തലക്കുമേൽ തൂങ്ങുന്ന വാളായി കോവിഡ് ഇറ്റലിയെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളെയ ും മുനയിൽ നിർത്തുേമ്പാൾ കടക്കെണിയിൽ വമ്പൻ ക്ലബുകൾ. ശമ്പളയിനത്തിൽ ഓരോ മാസവും ചെ ലവു വരുന്ന എണ്ണമറ്റ കോടികൾ എങ്ങനെ തരപ്പെടുത്തുമെന്ന ആധി മുന്നിൽനിൽക്കെ പ്രമുഖ രെ കിട്ടുന്ന വിലയ്ക്ക് വിറ്റുതുലച്ചെങ്കിലും പിടിച്ചുനിൽക്കാനാണ് പേരുകേട്ട വമ്പൻമാരിൽ പലരുടെയും ശ്രമം.
യൂറോപ്പിൽ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന താരങ്ങളിെലാരാളായ ക്രിസ്റ്റ്യാനോയെ കൈമാറുന്നത് യുവൻറസ് സജീവമായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. പ്രതിവാരം നാലര കോടിയിലേറെ രൂപയാണ് ക്ലബ് ക്രിസ്റ്റ്യാനോക്ക് നൽകുന്നത്. വർഷം ശരാശരി 250 കോടി. കളി മുടങ്ങിയതിനാൽ മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ ശമ്പളം വേണ്ടെന്ന് താരവും കോച്ച് മരിയോ സാറിയും അറിയിച്ചിരുന്നു. അതുകൊണ്ടും തൽകാലം രക്ഷപ്പെടില്ലെന്നാണ് സൂചന.
കളി സാധാരണ നിലയിലേക്ക് തിരിച്ചെത്തിയാലും ക്രിസ്റ്റ്യാനോക്ക് നിലവിലെ തുക നൽകാൻ ക്ലബിന് സാധ്യമല്ലെന്നതാണ് പ്രധാന വെല്ലുവിളി. വലിയ പ്രതിസന്ധി മറികടക്കാൻ ട്രാൻസ്ഫർ വിപണിയിൽ ഇപ്പോഴും മികച്ച വില കിട്ടുന്ന ക്രിസ്റ്റ്യാനോയെ കിട്ടുന്ന തുകക്ക് കൈമാറാമെന്നാണ് കണക്കുകൂട്ടൽ. ഇറ്റാലിയൻ പത്രങ്ങൾ ഇതു സംബന്ധിച്ച് ചൂടൻ ഗോസിപ്പുകൾ ഇപ്പോഴേ പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്.
ക്ലബുകൾക്ക് മത്സര ദിനത്തിലെ വരുമാനത്തിന് പുറമെ ടെലിവിഷൻ സംപ്രേഷണം വഴിയുള്ള തുകയും മുടങ്ങും. അതോടെ, വലിയ ചെലവു വരുന്ന താരനിര അക്ഷരാർഥത്തിൽ ബാധ്യതയാകും. വമ്പൻമാർ മാത്രം അണിനിരക്കുന്ന യുവൻറസ് ഇതിെൻറ വലിയ രക്തസാക്ഷികളിെലാന്നായി മാറും.
35 കാരനായ റൊണാൾഡോ 2018ലാണ് റയൽ മഡ്രിഡിൽനിന്ന് ഇറ്റാലിയൻ ക്ലബിലെത്തുന്നത്. 10 കോടി പൗണ്ടായിരുന്നു കരാർ തുക- 933 കോടി രൂപ. പ്രായം കൂടിയതിനാൽ വിപണിയിൽ ഇത് 6- 6.5 കോടി പൗണ്ടായി ചുരുങ്ങും. പഴയ തട്ടകമായ മാഞ്ചസ്റ്റർ യുനൈറ്റഡ് പോലുള്ള ടീമുകൾ എങ്ങനെയെങ്കിലും റോണോയെ വീണ്ടെടുക്കാൻ ശ്രമം നടത്തുമെന്നാണ് ക്ലബിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.