റോം: പ്രശസ്ത ഇറ്റാലിയൻ ഫുട്ബാൾ ക്ലബായ യുവൻറസിലെ താരം ഡാനിയേല റൂഗാനിക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. പ്രതിര ോധ താരമായ റൂഗാനിയുടെ ആരോഗ്യനില തൃപ്തകരമാണെന്നും നിലവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.
ഐസോലെഷന്‍ നടപടികള്‍ ആരംഭിച്ചതായും ക്ലബ് വ്യക്തമാക്കി. താരവുമായി അടുത്തിടപഴകിയ മറ്റുള്ളവരെ കണ്ടെത്താനുള്ള അതി തീവ്രശ്രമം തുടരുകയാണ്. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കം യുവൻറസിലെ മറ്റ് താരങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്.
തൻെറ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരാധകരോട് റൂഗാനി പറഞ്ഞു. കൊവിഡ് 19 നേരിടാനുള്ള ശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.
അതേസമയം അടച്ചിട്ട സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇൻറര്‍മിലാനെതിരായ അവസാന മത്സരത്തില്‍ റൂഗാനി കളിക്കാനിറങ്ങിയിരുന്നില്ല. കൊറോണ വൈറസ് ഇറ്റലിയിൽ അപകടരമാംവിധം പടർന്നതിനാൽ കൃസ്റ്റ്യാനോ റൊണാൾഡോ സ്വന്തം രാജ്യമായ പോർച്ചുഗലിലാണെന്ന റിപ്പോർട്ടുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.