സ്പാനിഷ് ഫുട്ബാൾ ടീം വലൻസിയയുടെ മൂന്ന് താരങ്ങൾക്കും രണ്ട് ജീവനക്കാർക്കും കോവിഡ് ബാധ സ്ഥിരീകരിച് ചു. അഞ്ച് പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആരോഗ്യവാൻമാരാണെന്നും ക്ലബ് അധികൃതർ അറിയിച്ചു.
അർജൻറീനയുടെ സീക്വിൽ ഗരായ്, ഫ്രഞ്ച് താരം ഇലിയാകിയം മൻഗാല, സ്പാനിഷ് ഡിഫൻഡർ േജാസ് ലൂയിസ് ഗയ എന്നിവരാണ് കോവിഡ് ബാധിച്ച താരങ്ങൾ. കഴിഞ്ഞയാഴ്ച അറ്റ്ലാൻറക്കെതിരെ ചാമ്പ്യൻസ് ലീഗ് കളിക്കാനായി വലൻസിയ മിലാനിലേക്ക് പറന്നിരുന്നു. ഇവിടെനിന്ന് രോഗം പകർന്നതാകാമെന്നാണ് സംശയം.
യൂറോപ്പിൽ ഇറ്റലി കഴിഞ്ഞാൽ സ്പെയിനിലാണ് ഏറ്റവുമധികം കോവിഡ് ബാധിച്ചത്. 342 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. 11,178 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 530 പേർ രോഗത്തിൽനിന്ന് മുക്തി നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ യൂറോപ്പിലെ എല്ലാ ഫുട്ബാൾ ടൂർണമെൻറുകളും നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.