ഉയരങ്ങൾ തേടുന്ന ക്രസൻറ്​ ഫുട്​ബാൾ അകാദമി

കാൽപന്തു കളിയും അതിനപ്പുറവുമടങ്ങുന്ന മുപ്പതു വർഷത്തെ ചരിത്രമുണ്ട്​ ക്രസൻറ്​​ ഫുട്​ബാൾ അകാദമിക്ക്​ പറയാൻ. മലയാള നാടി​​​െൻറ ഫുട്​ബാളിലെ അടയാളപ്പെടുത്തലായി മാറിക്കൊണ്ടിരിക്കുന്ന ഇൗ അകാദമിയിൽ കൗമാര യുവ താരങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ്​, കേരളത്തിനകത്തും പുറത്തുമായി. ഇവിടെ നിന്ന്​ വിദഗ്​ധ പരിശീലനം നേടി ഇന്ത്യയിൽ തന്നെ വിവിധ ജൂനിയർ ടീമുകളിൽ മികച്ച കളിക്കാരായി മാറിയ ഒരുപിടി താരങ്ങളുടെ വളർച്ചക്കു പിന്നിൽ വലിയ പ്രയത്​നത്തി​​​െൻറ കഥയുണ്ട്​.

പ്രതിഭ തെളിയിച്ച കളിക്കാരെ കാൽപന്തു കളിയിലെ വിഹായസ്സിൽ മങ്ങാത്ത താരകങ്ങളാക്കി മാറ്റാൻ അകാദമി മാനേജർ പി.എം ഫയാസിനും ടെക്​നിക്കൽ ഡയറക്​ടറായ മുൻ ഇന്ത്യൻ താരം എൻ.എം നജീബിനും പ്രധാന കോച്ച്​ കെ.ടി അഫ്​സലിനും ആഗ്രഹമുണ്ടെങ്കിലും സ്​പോൺസർമാരുടെ അഭാവം​ പിന്നോട്ടടിപ്പിക്കുകയാണ്​. എങ്കിലും ഇവർ ഫുട്​ബാൾ എന്ന ഒറ്റ വികാരത്തിൻമേൽ ഇൗ അക്കാദമിയെ നയിക്കുകയാണ്​. ആ ദൃഢനിശ്ചയത്തിൽ എല്ലാം പ്രതിബന്ധങ്ങളും മാറിമറിയുമെന്നാണ്​ ക്ലബി​​​െൻറ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്​.

അകാദമി​യിലെ പരിശീലന രീതിയും കുട്ടികളുടെ മികവും കണ്ട്​ പല ഫുട്​ബാൾ വിദഗ്​ധരും വിദേശ ജൂനിയർ ചാമ്പ്യൻഷിപ്പ്​ മത്സരങ്ങളിലേക്ക്​ ക്ഷണിക്കുന്നുണ്ട്​. ബാംഗ്ലൂർ സോക്കർ സ്​കൂളിനൊപ്പം ഡെൻമാർക്കിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ക്ഷണം ലഭിച്ചിട്ടും ഭാരിച്ച ചെലവുള്ളതിനാൽ ആഗ്രഹം നടക്കാതെ പോവുന്നു. സ്​പോൺസർമാർ ഒത്തുവന്നാൽ മാ​ത്രമെ ഇത്തരം അവസരങ്ങൾ ഉപ​േയാഗപ്പെടുത്താനാവൂ.


തുടക്കം ഇങ്ങനെ
ഏകദേശം മുപ്പത്​ വർഷങ്ങൾക്ക്​ മുമ്പ്​ വെള്ളിമാട്​കുന്നിലെ കായിക പ്രേമികളുടെ മനസിലുദിച്ച ആശയത്തിലാണ്​ ഇത്​ പിറവിയെടുക്കുന്നത്​. നാട്ടിലെ എല്ലാ കായിക മത്സരങ്ങളിലും ഒരു ക്ലബ്​ എന്ന നിലയിൽ പ​െങ്കടുത്ത്​ സാന്നിധ്യം അറിയിച്ചുകൊണ്ടായിരുന്നു തുടക്കം. ഒട്ടും വൈകാതെ നാട്ടിലെ എല്ലാ കായിക/ കായികേതര മത്സരങ്ങളിലും സജീവ സാന്നിധ്യമായി ഇൗ സംഘം വളർന്നു.

പിന്നീട്​ ജെ.ഡി.റ്റി ഇസ്​ലാം ​സ്​ഥാപനത്തി​​​െൻറ മേധാവി ഹസൻ ഹാജിയുടെ താൽപര്യപ്രകാരം, അവിടുത്തെ കുട്ടികൾ​ക്കു കൂടി ഉപകാരപ്പെടുന്ന രീതിയിൽ, അകാദമിയെ വളർത്താൻ ജെ.ഡി.റ്റി ഗ്രൗണ്ടിൽ പരിശീലനം തുടങ്ങി. ഫുട്​ബാളും ക്രിക്കറ്റും മറ്റു കായിക ഇനങ്ങളും ഒപ്പം സാംസ്​കാരിക പരിപാടികളുമായി ക്ലബ്​ മുന്നോട്ട്​ പോയി. വളർച്ചയുടെ ഒരു വേളയിൽ തളർച്ച സംഭവിക്കുമെന്ന പൊതുസ്വഭാവം ഇൗ ക്ലബിനെയും ബാധിച്ചു. നീണ്ട ഒരിടവേളക്കു ശേഷം ക്രസൻറ്​ പിന്നീട്​ ഉയർത്തെഴുന്നേറ്റത്​ നാട്ടുകാരനും കടുത്ത ഫുട്​ബാൾ പ്രേമിയും കൂടിയായ പി.എം ഫയാസിലൂടെയാണ്​​. 2005 മുതൽ ക്ലബിനെ ഫുട്​ബാളിലേക്ക്​ മാത്രം ​ശ്രദ്ധ കേന്ദ്രീകരിച്ച്​ ക്ലബി​​​െൻറ പ്രവർത്തനം പുനരുജ്ജീവിപ്പിച്ചു. പ്രാദേശിക ടൂർണമ​​െൻറിലായിരുന്നു അന്ന്​ ക്ലബി​​​െൻറ ഫോക്കസ്​.


2010ൽ മുൻ സംസ്​ഥാന താരവും ജില്ല ടീം കോച്ചുമായിരുന്ന അബ്​ദുസ്സലാമി​​​െൻറ നേതൃത്വത്തിൽ കുട്ടികൾക്ക്​ പരിശീലനം നൽകിത്തുടങ്ങി. അന്നു മുതലാണ്​ ഇതൊരു വ്യവസ്​ഥാപിത അകാദമിയായി രൂപംപ്രാപിക്കുന്നത്​്​. അകാദമി മാനേജർ പി.എം ഫയാസി​​​െൻറ തന്നെ നേതൃത്വത്തിൽ കുറേ കായിക പ്രേമികൾ കഠിനമായി പ്രയ​ത്​നിച്ച്​ വെള്ളിമാട്​ കുന്നിൽ ഒാഫീസ്​ തുറന്ന്​ ആവശ്യമായ നിയമാംഗീകാരങ്ങൾ നേടിയെടുത്ത്​ ക്രിയാത്​മക ചുവടുവെപ്പുകൾ നടത്തി.

നജീബ്


എൻ.എം നജീബി​​​െൻറ വരവ്​
ജെ.ഡി.റ്റി മൈതാനത്ത്​ വർഷങ്ങൾക്ക്​ മു​െമ്പ പരിശീലനം നടത്തിക്കൊണ്ടിരുന്ന പ്രഫഷനൽ ക്ലബായിരുന്നു മലബാർ യുനൈറ്റഡ്​ ഫുട്​ബാൾ ക്ലബ്​. ശ്രീ ഭാസി മലാപറമ്പ്​, മണ്ണിൽ മുഹമ്മദ്​ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവന്ന ക്ലബി​​​െൻറ ചീഫ്​ കോച്ചായിരുന്നത്​ മുൻ ദേശീയ താരം എൻ.എം നജീബ് ആയിരുന്നു. അവിടെ നിന്നാണ്​ എൻ.എം നജീബിനെ​ ക്രസൻറ്​ ഫുട്​ബാൾ ഭാരവാഹികൾ പരിചയപ്പെടുന്നത്​. ക്രസൻറി​​​െൻറ ചീഫുമാരായ പി.എം ഫയാസ്​, കെ.ടി അഫ്​സൽ, വിജയൻ, ടി ദിലീപ്​ കുമാർ എന്നിവരുടെ നിരന്തര ആവശ്യ​പ്രകാരം 2012ൽ എൻ.എം നജീബ്​ പരിശീലകനായെത്തിയതോടെ​ അകാദമി ഉയർച്ചയിലേക്ക്​ചുവടുവെച്ചു​. അഞ്ചു വർഷത്തോളം അദ്ദേഹത്തി​​​െൻറ ശിക്ഷണത്തിൽ സംസ്​ഥാന തലത്തിലും ദേശീയ തലത്തിലും കഴിവുതെളിയിച്ച ഒരുപിടി താരങ്ങൾ ക്ലബിലൂടെ വളർന്നു വന്നു. പഴറ്റിത്തെളിഞ്ഞ, അന്തർദേശീയ നിലവാരമുള്ള പരിശീലന രീതികളായിരുന്നു എൻ.എം നജീബി​​​െൻറ കൈമുതൽ. എൻ.എം നജീബിനു ശേഷം കെ.ടി അഫ്​സലി​​​െൻറ നേതൃത്വത്തിൽ പരിശീലനം ഇപ്പോഴും പുരോഗമിക്കുകയാണ്​. ​കോഴിക്കോട്​ എ ഡിവിഷനിൽ ഫുട്​ബാൾ ലീഗിൽ തുടർച്ചയായ സ്​ഥാനം നിലനിർത്തി ഇൗ അകാദമിയിലെ താരങ്ങൾ ബൂട്ടണിയുന്നുണ്ട്​.


വളർന്നു വരുന്നത്​ ഒരുപിടി താരങ്ങൾ
അഞ്ചു വയസുള്ളപ്പോൾ ക്ലബിനൊപ്പം പന്തു തട്ടിത്തുടങ്ങിയ ബാബു നിഷാദ്​ മുതൽ ക്രസൻറ്​ അകാദമി കേരളത്തിന്​ സംഭാവന ചെയ്​ത ഫുട്​ബാൾ താരങ്ങൾ നിരവധിയാണ്​. ജില്ല ഫുട്​ബാൾ ടീമിലെ ടോപ്​ സ്​കോററായി തിളങ്ങിനിന്ന ബാബു നിഷാദ്​ നിലവിൽ ഗോകുലം കേരള എഫ്​.സിയുടെ ജൂനിയർ ടീമിലുണ്ട്​. ഇക്കഴിഞ്ഞ സുബ്രതോ കപ്പിൽ ചേലേ​മ്പ്ര സ്​കൂളിനായും നിഷാദ്​ മികച്ച പ്രകടനം കാഴ്​ച്ചവെച്ചു. സംസ്​ഥാന സ്​കൂൾതല ടുർണമ​​െൻറിൽ കേരളത്തിനായി കളിച്ച അർഷക്​ ​െക.ടി, സുമേഷ്​ എന്നിവരും ക്രസൻറി​​​െൻറ അഭിമാന താരങ്ങളാണ്​​. അതേപോലെതന്നെ സംസ്​ഥാന ചാമ്പ്യൻഷിപ്പിലും ജില്ലാതലത്തിലും കളിമികവിനാൽ ശ്രദ്ധേയരായ ജയേഷ്​, ആദിൽ അബാസ്​, അഷ്​മിൽ , ഷാഹുൽ, എന്നിവർക്കും ക്രസൻറി​​​െൻറ പരിശീലന മികവ്​ മറക്കാനാവില്ല​.

കോഴിക്കോട്​ ജില്ലാ ടീമി​​​െൻറ വിവിധ വിഭാഗങ്ങളിൽ സ്​ഥാനംനേടി മികച്ച കളി പുറത്തെടുത്ത ആദർശ്​, മിസ്​അബ്​, നബീൽ എന്നിവരെല്ലാം ഇൗ ക്ലബി​​​െൻറ സംഭാവനകളാണ്​. കഴിഞ്ഞ വർഷം മാതൃഭൂമി ജൂനിയർ കപ്പിൽ ക്രസൻറ്​​ അകാദമിയായിരുന്നു ജേതാക്കൾ. ഇന്ന്​ ആർമി താരങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന ആദിൽ അബാസ്, പ്രവീൺ തുടങ്ങിയവരും ഇൗ അകാദമിക്ക്​ എന്നും ഒാർക്കാനുള്ളവരാണ്​.
ബംഗളൂരു ആസ്​ഥാനമായ റൂട്ട്​സ്​ ബംഗളൂരുവുമായുള്ള ക്രസൻറി​​​െൻറ ബന്ധവും മികവുറ്റ താരങ്ങളെ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കളിക്കാൻ അവസരമൊരുക്കുന്നു. റൂട്ട്​സ്​ ബംഗളൂരുവി​​​െൻറ വിദഗ്​ധർ ഇവിടെയെത്തി ​െഎ ലീഗ്​ ജൂനിയർ ചാമ്പ്യൻഷിപ്പിനായി ക്രസൻറ്​​ താരങ്ങളെ തെരഞ്ഞെടുക്കുന്നുണ്ട്​. വർഷങ്ങളോളം ഫീസ്​ വാങ്ങാ​തെയായിരുന്നു കുട്ടികൾക്ക്​ പരിശീലനം നൽകിയിരുന്നത്​. മുന്നോട്ടുപോവാൻ കഴിയില്ലെന്ന ഘട്ടമെത്തിയപ്പോൾ രണ്ടു വർഷങ്ങൾക്ക്​ മുമ്പാണ്​ ചെറിയ സംഖ്യ ഫീസ്​ വാങ്ങാൻ തുടങ്ങിയത്​. പണമില്ലാത്തതി​​​െൻറ പേരിൽ ഫുട്​ബാൾ പഠനത്തിന്​ ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടരുതെന്ന്​ ക്ലബി​​​െൻറ നടത്തിപ്പുകാർ ആത്​മാർത്ഥമായി ആഗ്രഹിക്കുന്നു.

അകാദമി മാനേജർ പി.എം ഫയാസ്, കോച്ചുമാരായ കെ.ടി അഫ്സൽ, ദിലീപ്


ഇൗ സംഘത്തിന്​ കൈത്താങ്ങു​ വേണം
ക്രസൻറ്​ ഫുട്​ബാൾ അകാദമിയിൽ നിന്നുള്ള മികവുറ്റ താരങ്ങളെ വിദേശ ടൂർണമ​​െൻറുകളിൽ കളിപ്പിക്കണമെന്നാണ്​ ക്ലബ്​ മാനേജ്​മ​​െൻറ​ി​​െൻറ സ്വപ്​നം. ഡെൻമാർക്കിൽ നിന്നും സിംഗപ്പൂരിൽ നിന്നും അന്തർദേശീയ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിനുള്ള ക്ഷണം ക്ലബി​ന്​ വ​ന്നെത്തിയെങ്കിലും കുട്ടികളെ അവിടെയെത്തിക്കാൻ കഴിയാത്തതി​​​െൻറ വിഷമം ചെറുതല്ല. വൻ സാമ്പത്തിക ബാധ്യത ഇൗ സ്വപ്​നങ്ങളിൽ എത്തിപ്പിടിക്കാനാവാതെ അസ്​തമിക്കുന്നു​. വിദേശ ടീമുകളോട്​ കിടപിടിക്കാൻ കെൽപുള്ള താരങ്ങളാണ്​ ഇതിലുള്ളതെന്ന്​ നടത്തിപ്പുക​ാർക്ക്​​ നല്ല ബോധ്യമുണ്ട്​. സാ​േങ്കതികമായി അവർക്കൊപ്പമെത്താൻ കുട്ടികൾക്ക്​ കഴിയും. സ്​പോൺസർമാർ എത്തിയാ​​േല ഇത്തരം മേളകളിൽ ടീമിന്​ പ​െങ്കടുക്കാനാവൂ. ​െഎ ലീഗ്​ ജൂനിയർ വിഭാഗത്തിൽ യോഗ്യത നേടമെന്നാണ്​ ക്ലബ്​ ഭാരവാഹികളുടെ ആഗ്രഹം. അതിനുള്ള പിന്തുണ ലഭിക്കുമെന്നാണ്​ പ്രതീക്ഷ-പി.എം ഫയാസും കോച്ച്​ കെ.ടി അഫ്​സലും പറയുന്നു.

Tags:    
News Summary - crescent football academy calicut- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.