ലിസ്ബൺ: ലോകം മുഴുവൻ കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുേമ്പാൾ ഐക്യബോധത്തിെൻറ കളത്തിൽ ഒന്നിക്കാനുള്ള സ ന്ദേശവുമായി ലോകഫുട്ബാളിലെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകം കോവിഡിനെതിരെ പോരാടുന്ന ഈ ഘട്ടത ്തിൽ നമ്മൾ ഒന്നിച്ചുനിൽക്കേണ്ടതിെൻറയും പരസ്പരം പിന്തുണക്കേണ്ടതിെൻറയും പ്രാധാന്യം ഏറെയാണെന്ന് യുവൻറസിെൻറ പോചുഗീസ് സ്ട്രൈക്കർ ഓർമിപ്പിച്ചു.
സ്വന്തം രാജ്യമായ പോർചുഗലിെൻറയും ക്ലബ് തലത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയുെടയും ദേശീയ പതാകകളുടെ രൂപത്തിലുള്ള മാസ്കുകളണിഞ്ഞ തെൻറ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ക്രിസ്റ്റ്യാനോ ഈ സന്ദേശം നൽകിയത്.
ബിയോൺഡ് ദ് മാസ്ക്, നെവർ ഗിവ് അപ് എന്നീ ഹാഷ് ടാഗുകൾക്കൊപ്പമായിരുന്നു ട്വീറ്റ്. ഓേരാരുത്തരും അവരെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്യേണ്ട അവസരമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇറ്റലിയിൽ കോവിഡ് പടർന്നുപിടിച്ചതിനെ തുടർന്ന് മത്സരങ്ങൾ നിർത്തിവെക്കുകയും യുവൻറസിൽ സഹതാരങ്ങൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ നാട്ടിലേക്ക് മടങ്ങിയ ക്രിസ്റ്റ്യാനോ പോർചുഗലിലെ വീട്ടിൽ കഴിയുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.