ഫിഫ ബാലൻഡിയോർ: നാമനിർദേശ പട്ടികയിൽ റൊണാൾഡോയും ബെയിലും പ്രമുഖർ

പാരീസ്: ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബാലൺ ഡിയോർ പുരസ്കാരത്തിന്റെ നാമനിർദേശ പട്ടികയിൽ റയൽ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരെത്ത് ബെയിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോ, യുവന്റസിന്റെ ഗോൾകീപ്പർ ജിയാൻലുയിജി ബഫൺ എന്നിവർ ഇടം പിടിച്ചു. ഫ്രഞ്ച് കായിക മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്.

നാമനിർദേശം ചെയ്യപ്പെട്ട മറ്റു 30 താരങ്ങളുടെ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് മാസിക റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏഴു വർഷമായി ബാലൺഡിയോർ പുരസ്കാരം കൈകളിലേന്തുന്നത് മെസിയും റൊണാൾഡോയുമാണ്. 2009, 2010, 2011, 2012,2015 വർഷങ്ങളിൽ മെസിയും 2013,2014 വർഷങ്ങളിൽ റൊണാൾഡോയും പുരസ്കാരം നേടി. ലാലീഗയിൽ പന്തു തട്ടുന്നവരിൽ ഒരാൾക്ക് ഇത്തവണ പുരസ്കാരം ലഭിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.
Tags:    
News Summary - Cristiano Ronaldo & Gareth Bale Shortlisted For 2016 Ballon d'Or

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.