ലിസ്ബൺ: റഷ്യ ലോകകപ്പിന് പോർചുഗലിെൻറ പടനായകനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തുേമ്പാൾ ചുറ്റിലും കാണുന്ന തടിമാടന്മാരെ നോക്കി ‘കാളപ്പോരുകാരന്‍ ലോകകപ്പിലെന്തുകാര്യം’ എന്നൊന്നും ചോദിക്കേണ്ട. സൂപ്പർ താരത്തിെൻറ ബോഡിഗാർഡുമാരാണിവർ. വെറിയിളകി വരുന്ന പോരുകാളയെ കൈക്കരുത്തിൽ തളക്കുന്ന നുനോ മാറികോസ് പോർചുഗൽകാർക്ക് സുപരിചിതനാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബാൾ മൈതാനം ഇളക്കിമറിക്കുേമ്പാൾ നുനോ കളപ്പോരിെൻറ പോർക്കളത്തിൽ ഏകനായി പോരടിക്കും. നുനോ ക്രിസ്റ്റ്യാനോയുടെ ആരാധകനെങ്കിൽ, ക്രിസ്റ്റ്യാനോ നുനോയുടെയും ഇഷ്ടക്കാരൻ.
ഇൗ സൗഹൃദവും ആരാധനയുമാണ് ഇരുവരെയും ഇപ്പോൾ ഒരുമിപ്പിച്ചത്. റഷ്യ വേദിയാവുന്ന ലോകകപ്പിൽ പോർചുഗലിെൻറ സ്വകാര്യ അംഗരക്ഷകനായാണ് നുനോ മാറികോസ് എന്ന വലിയ മനുഷ്യെൻറ വരവ്. ചാമ്പ്യൻസ് ലീഗ് ഫൈനലിനുശേഷം ക്രിസ്റ്റ്യാനോയും കുടുംബവും മൈതാനത്ത് ആഘോഷിക്കുേമ്പാൾ ജാഗരൂകമായ കണ്ണുകളോടെ നുനോയും സമീപത്തുണ്ടായിരുന്നു. നുനോക്ക് കൂട്ടായി മറ്റൊരു തടിമാടൻ കൂടിയുണ്ട്. എം.എം.എ ഫൈറ്റർ ഗോൺസാലോ സൽഗാഡോ. ഇരുവരും ചേർന്നാണ് ലോകതാരത്തിന് സദാസമയവും സുരക്ഷയൊരുക്കുന്നത്.
അടുത്തിടെ ഭീകരസംഘടനകളിൽനിന്നുള്ള ഭീഷണി ഉയർന്നതോടെയാണ് നാട്ടുകാരായ രണ്ടുപേരെ ക്രിസ്റ്റ്യാനോ സ്വകാര്യ സുരക്ഷക്കായി ഒരുക്കിയത്. മത്സരമുള്ളപ്പോഴും അല്ലാത്തപ്പോഴും ഇവർ ക്രിസ്റ്റ്യാനോക്കൊപ്പം നിഴൽപോലെയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.