വിവാദ ഗോൾ ആഘോഷം; ക്രിസ്റ്റ്യാനോക്കെതിരെ യുവേഫ നടപടി

ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ വിവാദ ഗോൾ ആഘോഷം നടത്തിയ സൂപ്പർ താരം
ക്രിസ്റ ്റ്യാനോ റൊണാൾഡോക്ക് യുവേഫയുടെ പിഴ. മാർച്ച് 21ന് കേസ് വീണ്ടും യുവേഫ പരിഗണിക്കും.

അത്‌ലറ്റികോ ആരാധകരുടെ ഭാഗത്ത് ചെന്ന് പ്രകോപനപരമായി ഗോള്‍ നേട്ടം ആഘോഷിക്കുകയായിരുന്നു സൂപ്പർതാരം. അത്ലറ്റിക്കോ കോച്ച് ഡീഗോ സീമോണിയെ അനുകരിച്ചാണ് റോണോ ആഘോഷം നടത്തിയത്.

യുവൻറസിനെതിരായ ആദ്യ പാദ മത്സരത്തില്‍ അത്‌ലറ്റിക്കോ 2-0ന് വിജയിച്ചപ്പോള്‍, സീമിയോണി സമാനമായി ആഹ്ലാദ പ്രകടനം നടത്തുകയും അച്ചടക്ക നടപടി നേരിടുകയും ചെയ്തിരുന്നു. സിമിയോണിക്ക് 20,000 യൂറോ (17,000 പൗണ്ട്) പിഴ ചുമത്തിയിരുന്നു.


Tags:    
News Summary - Cristiano Ronaldo: Juventus star charged for celebration- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.