ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോരാട്ട വീര്യവും കളിയഴകും വർധിച്ചുകൊണ്ടേയിരിക്കുന്നുവെന്നതിന് ഇറ്റാലിയൻ സിരി എ സാക്ഷി. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ ലാസിയോക്കെതിരെ ഇരട്ടഗോളുകൾ കുറിച്ചതോടെ അപൂർവ്വമായ ഒരുപിടി റെക്കോഡുകളും റൊണാൾഡോയുടെ പേരിലായി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയൻ സീരി എ എന്നീ മൂന്നുപ്രധാന ലീഗുകളിലും 50 ഗോളുകൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറി. പ്രീമിയർ ലീഗിൽ 84ഉം ലാലിഗയിൽ 311ഉം ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം.
1995നു ശേഷം സിരി എയിൽ ഏറ്റവും വേഗത്തിൽ 50ഗോളുകൾ കുറിക്കുന്ന താരമായും ക്രിസ്റ്റ്യാനോ മാറി. ഷെവ്ചെേങ്കായുടെ പേരിലുണ്ടായിരുന്നു 68 മത്സരങ്ങളുടെ റെക്കോർഡ് 61 മത്സരങ്ങളിൽ നിന്ന് റൊണാൾഡോ തിരുത്തിയെഴുതി. 70 മത്സരങ്ങളിൽ നിന്നും നേട്ടം കൈവരിച്ച ബ്രസീലിെൻറ റൊണാൾഡോയാണ് മൂന്നാമതുള്ളത്.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും രേഖപ്പെടുത്തിയ ഗോളുകളിൽ പെലെക്ക് തൊട്ടുപിന്നാലെ റൊണാൾഡോ എത്തിയെന്ന് അന്താരാഷ്ട്ര കായിക വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 767 ഗോളുകളുള്ള പെലെക്ക് പിന്നിലായി 734 ഗോളുകൾ വീതം നേടി റൊണാൾഡോയും ബ്രസീലിയൻ ഇതിഹാസം റൊമാരിയോയുമാണുള്ളത്. ഗെൾഡ് മ്യൂളർ 720 ഗോളുകളും ലയണൽമെസ്സി 716 ഗോളുകളുമാണ് നേടിയിട്ടുള്ളത്.
ലാസിയോക്കെതിരയുള്ള ജയത്തോടെ ജുവൻറസ് കിരീടത്തോട് ഒരുപടി കൂടി അടുത്തു. 34 മത്സരങ്ങളിൽ നിന്നും 80 പോയൻറാണ് ജുവൻറസിനുള്ളത്. രണ്ടാമതുള്ള അറ്റ്ലാൻറക്ക് 35 മത്സരങ്ങളിൽ നിന്നും 74 പോയൻറാണുള്ളത്. 34 മത്സരങ്ങളിൽ നിന്നും 72പോയൻറുള്ള ഇൻറർമിലാനാണ് ജുവൻറസിന് നേരിയ വെല്ലുവിളി ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.