സോൾ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി കാണാൻ ഇടിച്ചുകയറിയ ആരാധകരെ നിരാശപ്പെ ടുത്തിയതിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2019 ജൂലൈയിൽ ദക്ഷിണ കൊറിയയിൽ നട ന്ന യുവൻറസിെൻറ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ട പരാതിയിലാണ് സംഘാടകരോട് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. കൊറിയൻ ഒന്നാം ഡിവിഷൻ ലീഗിെൻറ സീസൺ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായാണ് ‘കെ ലീഗ് ഓൾസ്റ്റാർ ഇലവനും’ യുവൻറസും തമ്മിൽ സൗഹൃദമത്സരം സംഘടിപ്പിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമെന്ന് പരസ്യപ്പെടുത്തിയായിരുന്നു പ്രചാരണം. മൂന്നു മിനിറ്റിനുള്ളിൽ മത്സരത്തിെൻറ 65,000 ടിക്കറ്റും ഓൺലൈൻ വഴി വിറ്റുപോയി. എന്നാൽ, മത്സര ദിനത്തിൽ ഗാലറിയിലെത്തിയപ്പോഴായിരുന്നു ട്വിസ്റ്റ്. പകരക്കാരുടെ പട്ടികയിൽപോലും ക്രിസ്റ്റ്യാനോ ഇല്ല. ഇതോടെ സൂപ്പർ താരത്തിെൻറ കളി കാണാൻ മാത്രമായി എത്തിയ ആരാധകർക്ക് അരിശമായി. 3-3ന് സമനിലയിൽ പിരിഞ്ഞ മത്സരം അവസാനിക്കും മുേമ്പ അവർ പ്രതിഷേധം തുടങ്ങി. പിന്നാലെ, ആരാധകരിൽ ചിലർ നിയമനടപടിയും ആരംഭിച്ചു. ഈ കേസിലാണ് രണ്ടുപേർക്ക് 3.71 ലക്ഷം വോൺ (22,000 രൂപ) നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ക്രിസ്റ്റ്യാനോയെ കളിപ്പിക്കാതെ കരാർ ലംഘിച്ച യുവൻറസ് മാനേജ്മെൻറിനെതിരെ കെ ലീഗ് സംഘാടകർ പ്രതിഷേധം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.