പ്രളയക്കെടുതിയിലായ കേരളത്തിെൻറ ഉയിർത്തെഴുന്നേൽപ്പിന് ഉൗർജംപകരാൻ കേരള ബ്ലാസ്റ്റേഴ്സ് കൂടെയുണ്ടാവുമെന്ന് പരിശീലകൻ ഡേവിഡ് ജയിംസ്. പ്രളയ ദുരിതാശ്വാസത്തിെൻറ സന്ദേശവുമായിട്ടായിരിക്കും ഒരോ കളിക്കും ബ്ലാസ്റ്റേഴ്സ് മൈതാനത്തിറങ്ങുക. മികച്ച കളിയിലൂടെ കേരളത്തിനായി കപ്പുയർത്താൻ ബ്ലാസ്റ്റേഴ്സ് പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.രണ്ടുതവണ ഫൈനലിലെത്തിയെങ്കിലും നിർഭാഗ്യം കൊണ്ടാണ് കിരീടം കൈവിട്ടത്. ജയിക്കാൻ കൊതിക്കുന്ന ടീമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനുള്ളത്. സന്ദേശ് ജിങ്കാൻ, അനസ് തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം യുവനിരയും മികച്ചതാണെന്നും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ടീമിനെ മികച്ച രീതിയിൽ സജ്ജരാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഡേവിഡ് ജയിംസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ലക്ഷ്യം മികച്ച മത്സരം
കാൾസ് കൊഡ്രാറ്റ് (കോച്ച്, ബംഗളൂരു എഫ്.സി)
‘‘ടീമിനെ മത്സരക്ഷമതയോടെ നിലനിർത്തലാണ് പ്രധാന വെല്ലുവിളി. കിരീടങ്ങൾ നേടുക എന്നതിലപ്പുറം മികച്ച മത്സരം കാഴ്ചവെക്കുക എന്നതും പ്രധാനമാണ്. െഎ.എസ്.എല്ലിലൂടെ നല്ല സീസണിന് തുടക്കമിടാൻ ഞങ്ങൾക്കാവും. കളിക്കാരിലേറെപ്പേരും പരിചയ മുഖങ്ങളാണ്. ടീം വിട്ടുപോയവർക്കു പകരക്കാരെ കണ്ടെത്തി. പുതിയ കളിക്കാരുടെ അതിശയ പ്രകടനം കാണാനിരിക്കുന്നു...’’
ബ്ലാസ്റ്റേഴ്സ് പ്രതിരോധം കഠിനം
ജെജെ ലാൽപെഖ്ലുവ (ചെന്നൈയിൻ എഫ്.സി)
‘‘ചെന്നൈ ഇപ്പോഴെനിക്ക് സ്വന്തം വീട് പോലെയാണ്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിെൻറ പ്രതിരോധം മറികടക്കുക പ്രയാസമാവും. മികച്ച സ്ക്വാഡിനെയാണ് അവർ രൂപപ്പെടുത്തിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സുമായുള്ള എല്ലാ മത്സരങ്ങളും കടുപ്പമേറിയതാവും. മൂന്നാം െഎ.എസ്.എൽ കിരീടം നേടാൻ കെൽപുള്ളതാണ് ഞങ്ങളുടെ ടീം...’’
ജയിച്ചുതുടങ്ങുകയാണ് പ്രധാനം
ഗുർപ്രീത് സിങ് സന്ധു (ബംഗളൂരു എഫ്.സി)
‘‘ചെന്നൈയിനാണ് ആദ്യ മത്സരത്തിലെ എതിരാളികളെന്നത് ബംഗളൂരുവിന് ഒരു പ്രശ്നമല്ല. കഴിഞ്ഞത് കഴിഞ്ഞു. പുതിയ സീസണിലെ ആദ്യ മത്സരംതന്നെ ജയിച്ചുതുടങ്ങുക എന്നതാണ് പ്രധാനം. ജയിക്കുേമ്പാൾ നന്നായി കളിച്ചെന്ന് നമുക്ക് തോന്നും. തോൽവിയിൽ നമ്മൾ ഒാരോ പാഠം പഠിക്കുകയും ചെയ്യും. ഇന്ത്യൻ ഫുട്ബാൾ മാറിത്തുടങ്ങിയിട്ടുണ്ട്’
സമ്മർദങ്ങളില്ല
കറേജ് പെക്കൂസൺ, കേരള ബ്ലാസ്റ്റേഴ്സ്
‘‘എനിക്ക് സമ്മർദങ്ങളില്ല. കഴിഞ്ഞ സീസണിലേതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം ഇൗ സീസണിൽ നൽകാനാണ് ശ്രമം. കഴിഞ്ഞ സീസണിൽ ഡേവിഡ് ജയിംസ് വന്ന ശേഷം കാര്യങ്ങൾ ഒരുപാട് മാറി. ഇത്തവണ ഡേവിഡ് ജയിംസിന് കീഴിൽ ടീം ഒന്നാമെതത്തും. ബ്ലാസ്റ്റേഴ്സിന് മികച്ച സ്ട്രൈക്കർമാരും അറ്റാക്കർമാരുമുണ്ട്. ഞങ്ങൾക്ക് അവരിൽ വിശ്വാസമുണ്ട്. ടീമിനായി അവർ വിജയമൊരുക്കും.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.