ന്യൂഡൽഹി: െഎ.എസ്.എൽ ടീമായ ഡൽഹി ഡൈനാമോസിെൻറ അസിസ്റ്റൻറ് കോച്ചായി മൃദുൽ ബാനർജി നിയമിതനായി. ഇൗ മാസമാദ്യം ടീം വിട്ട ശക്തി ചൗഹാന് പകരക്കാരനായിട്ടാണ് 59 കാരൻ സ്ഥാനമേൽക്കുന്നത്. നിലവിൽ മുഹമ്മദൻസ് സ്പോർട്ടിങ്ങിെൻറ പരിലശീലകനാണ്.
ഇൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ , ഇന്ത്യൻ ആരോസ്, ഇന്ത്യ അണ്ടർ 16, ഇന്ത്യ അണ്ടർ എന്നീ ടീമുകളെ പരിശീലിപ്പിച്ച് 30 വർഷത്തെ അനുഭവ സമ്പത്തുമായാണ് ഡൽഹിക്ക് വണ്ടി കയറുന്നത്. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി നേടിയ ബംഗാൾ ടീമിനെ പരിശീലിപ്പിച്ചതും ബാനർജിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.