ന്യൂഡൽഹി: മൂന്നാം വട്ടവും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) പ്രസിഡൻറായുള്ള പ്രഫുൽ പേട്ടലിെൻറ തെരഞ്ഞെടുപ്പ് ഡൽഹി ഹൈകോടതി റദ്ദാക്കി. ദേശീയ കായിക നയത്തിന് അനുസൃതമായല്ല തെരഞ്ഞെടുപ്പ് നടന്നതെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ടും നജ്മി വാസിരിയുമടങ്ങിയ ബെഞ്ചിെൻറ വിധി.
എ.െഎ.എഫ്.എഫിെൻറ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അഡ്മിനിസ്ട്രേറ്ററായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശിയെ നിയമിച്ച ഹൈകോടതി അഞ്ചു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അഭിഭാഷകൻ രാഹുൽ മെഹ്റ നൽകിയ ഹരജിയിലാണ് കോടതിവിധി. കഴിഞ്ഞ ഡിസംബറിലാണ് മൂന്നാം തവണയും നാലു വർഷക്കാലത്തേക്ക് മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രഫുൽ പേട്ടൽ എ.െഎ.എഫ്.എഫ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.