ബാഴ്സലോണ: നെയ്മറിെൻറ അപ്രതീക്ഷിത കൂടുമാറ്റത്തിൽ പകച്ചുപോയ ബാഴ്സലോണ മുന്നേറ്റത്തിന് മൂർച്ചയേകാൻ പുതുതാരത്തെ തേടുന്നു. കഴിഞ്ഞ മൂന്ന് സീസണിൽ ബാഴ്സയുടെ ഗോളടിയന്ത്രമായി പണിയെടുത്ത എം.എസ്.എൻ (മെസ്സി-സുവാരസ്-നെയ്മർ) ത്രയം പിളർന്നതോടെ വിടവ് നികത്താനുള്ള സജീവ ശ്രമത്തിലാണ് കറ്റാലന്മാർ.
ഫിലിപ് കൗടീന്യോ (ലിവർപൂൾ) നാലു വർഷം മുമ്പ് ലിവർപൂളിലെത്തിയ ബ്രസീൽ താരം കൗടീന്യോക്കായാണ് ബാഴ്സയുടെ ആദ്യ നീക്കം. 597 കോടി രൂപ തരാമെന്ന ബാഴ്സയുടെ ഒാഫറിനെ ലിവർപൂൾ വിൽക്കുന്ന ക്ലബല്ലെന്ന മറുപടിയോടെയാണ് കോച്ച് യുർഗൻ ക്ലോപ് മുനയൊടിച്ചത്. ലിവർപൂളുമായി ജനുവരിയിൽ അഞ്ചുവർഷ കരാർ പുതുക്കിയിരുന്നു.
പൗലോ ഡിബാല (യുവൻറസ്) സീരി ‘എ’യിൽ കഴിഞ്ഞ സീസണിൽ 11ഗോളും ഏഴ് അസിസ്റ്റുമുള്ള അർജൻറീന താരം മെസ്സിക്ക് കൂടി പ്രിയങ്കരനാണ്. എന്നാൽ, ഡിബാലയും യുവൻറസും മനസ്സു തുറന്നിട്ടില്ല. എന്നാൽ, മെസ്സി കളിക്കുന്ന വലതു വിങ്ങാണ് ഡിബാലയുടെയും ഇഷ്ട ഇടം. ഇടതു വിങ്ങിലായിരുന്നു നെയ്മർ.
ഒസ്മാനെ ഡിംബെലെ (ബൊറൂസ്യ ഡോർട്മുണ്ട്) ‘ഒരു ദിവസം ഞാൻ ബാഴ്സയിൽ കളിക്കും’ കഴിഞ്ഞ വർഷം ഡിംബെലെ പറഞ്ഞ തമാശ ബാഴ്സ ഗൗരവത്തിലെടുത്ത മട്ടാണ്. കഴിഞ്ഞ ബുണ്ടസ് ലിഗ സീസണിലെ ഏറ്റവും വിലപിടിച്ച താരങ്ങളിലൊരാളായിരുന്നു ഇൗ ഫ്രഞ്ച് വിങ്ങർ. 12 അസിസ്റ്റും ആറ് ഗോളും വിലയും കൂട്ടി. ഇരു കാലിലും ഷോട്ട് പായിക്കാനുള്ള മിടുക്ക്. വലതു വിങ്ങിലെ മികവ്, 30 കടന്ന മെസ്സിക്ക് പിൻഗാമിയെ കണ്ടെത്താനുള്ള തിടുക്കം എന്നിവ 20കാരനായ ഡിംബെെലയിലെ താൽപര്യം വർധിപ്പിക്കുന്നു.
കെയ്ലിയൻ എംബാപ്പെ (മോണകോ) കഴിഞ്ഞ സീസണിൽ മോണകോയെ കിരീടമണിയിച്ചത് 18കാരനായ ഫ്രഞ്ച് താരത്തിെൻറ മൂല്യമുയർത്തുന്നു. 15 ഗോളും എട്ട് അസിസ്റ്റുമായി യൂറോപ്പിലെ ഭാവിതാരമായും പേരെടുത്തു. തിയറി ഹെൻറിയുടെ പിൻഗാമിയായി പേരെടുത്ത എംബാപ്പെ നെയ്മറിെൻറ അഭാവം നികത്താനുള്ള മികച്ച ഒാപ്ഷനാവും. എന്നാൽ, 1336 കോടി രൂപ വിലപറഞ്ഞിട്ടും മോണകോ വിട്ടുനൽകാത്ത എംബാപ്പെയെ സ്വന്തമാക്കാൻ നെയ്മറിനെ വിറ്റുകിട്ടിയ കാശ് ബാഴ്സ മുടക്കേണ്ടി വരും.
െജറാഡ് ഡിലോഫു (ബാഴ്സലോണ) സീസണിൽ ബാഴ്സ മിലാനിൽ നിന്നും സ്വന്തമാക്കിയ 23കാരൻ ജെറാഡ് ഡിലോഫുവാണ് നിലവിൽ സ്വന്തം നിരയിൽ നെയ്മറിന് പകരംവെക്കാനുള്ളത്. മിലാനുവേണ്ടി നന്നായി കളിച്ച ഡിലോഫു അണ്ടർ 21യൂറോയിൽ റണ്ണേഴ്സ് അപ്പായ സ്പാനിഷ് ടീം ക്യാപ്റ്റനായിരുന്നു.
ഇവർക്ക് പുറമെ എഡൻ ഹസാഡ് (ചെൽസി), പി.എസ്.ജിയുടെ എയ്ഞ്ചൽ ഡി മരിയ, അത്ലറ്റികോ മഡ്രിഡിെൻറ അെൻറായിൻ ഗ്രീസ്മാൻ എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.