ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ ഫുട്ബാൾ താരവും 1951ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീം അംഗവുമായ അഹ്മദ് ഖാൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബംഗളൂരുവിലെ വസതിയിലാണ് അന്ത്യം. 1948, 1952 വർഷങ്ങളിൽ ഇന്ത്യക്കായി ഒളിമ്പിക്സിൽ പെങ്കടുത്തിട്ടുണ്ട്. ഡൽഹിയിലും മനിലയിലും നടന്ന ഏഷ്യൻെഗയിംസിൽ ഇന്ത്യൻ ടീമിെൻറ സ്ട്രൈക്കറായിരുന്നു. 1952 ഒളിമ്പിക്സിൽ യൂഗോസ്ലാവ്യക്കെതിരെ ഗോൾ നേടിയിരുന്നു. ഇന്ത്യക്കുവേണ്ടി 11 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അഹ്മദ് ഖാൻ മൂന്ന് ഗോൾ നേടിയിട്ടുണ്ട്. ഒരുകാലത്ത് ഇൗസ്റ്റ് ബംഗാളിെൻറ കുന്തമുനയായിരുന്നു. ഇൗസ്റ്റ് ബംഗാളിെൻറ പ്രശസ്തമായ ‘പഞ്ചപാണ്ഡവന്മാരിൽ’ ഒരാളായിരുന്നു ഖാൻ. 1949 മുതൽ 59 വരെ ഇൗസ്റ്റ് ബംഗാളിനായി കളിച്ച അദ്ദേഹം 1954ൽ ക്യാപ്റ്റനായിരുന്നു. ക്ലബിനായി 62 ഗോൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.