മോസ്കോ: ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ആവേശം മുറ്റിനിന്ന മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ ജയത്തിലൂടെ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ ഇടംപിടിക്കുന്ന എട്ടാമെത്ത ടീമായി. നിശ്ചിത സമയത്തും അധിക സമയത്തും ഒരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഷൂട്ടൗട്ട് വിധി നിർണയിക്കുകയായിരുന്നു.
വമ്പൻ ടൂർണമെൻറുകളിൽ ഷൂട്ടൗട്ടിൽ അടിതെറ്റുന്ന പതിവിന് ഇംഗ്ലണ്ട് വിരാമമിടുകയായിരുന്നു. ഇംഗ്ലണ്ടിനായി കിക്കെടുത്ത ക്യാപ്റ്റൻ ഹാരി കെയ്ൻ, മാർകസ് റഷ്ഫോഡ്, കീറൺ ട്രിപ്പിയർ, എറിക് ഡയർ എന്നിവർ ഗോൾ നേടിയപ്പോൾ ജോർഡൻ ഹെൻഡേഴ്സെൻറ കിക്ക് കൊളംബിയ ഗോളി ഡേവിഡ് ഒാസ്പിന തടുത്തു. മറുവശത്ത് റഡമൽ ഫാൽകാവോ, യുവാൻ ഗ്വഡാർഡോ, ലൂയിസ് മുറിയൽ എന്നിവർ കൊളംബിയക്കായി സ്കോർ ചെയ്തപ്പോൾ മത്യാസ് ഉറീബെയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങി.
അവസാന കിക്കെടുത്ത കാർലോസ് ബാകയുടെ ഷോട്ട് വലത്തോട്ട് ചാടിയ ഇംഗ്ലീഷ് ഗോളി േജാർഡൻ പിക്ഫോഡ് തടുത്തു. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 57ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്നിെൻറ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ അവസാന വിസിലിന് തൊട്ടുമുമ്പ് യെരി മിനയുടെ ഹെഡർ ഗോളിലാണ് കൊളംബിയ പിടിച്ചുകെട്ടിയത്. ഇതോടെ അധിക സമയത്തേക്ക് നീണ്ടെങ്കിലും 30 മിനിറ്റ് നേരം കുടി പന്ത് തട്ടിയിട്ടും ഫലത്തിൽ മാറ്റമുണ്ടായില്ല.
േഗാൾ 1-0
57ാം മിനിറ്റ്-ഹാരി കെയ്ൻ (ഇംഗ്ലണ്ട്)
കോർണറിനിടെ കെയ്നിെന കൊളംബിയൻ താരം കാർലോസ് സാഞ്ചസ് നിലത്തിട്ടതിന് റഫറി പെനാൽറ്റി വിധിച്ചു. സ്പോട്ട് കിക്ക് എടുത്ത കെയ്നിന് പിഴച്ചില്ല. ഡേവിഡ് ഒാസ്പിന വലത്തോട്ട് ചാടിയപ്പോൾ മധ്യഭാഗത്തുകൂടെ കെയ്നിെൻറ പവർഫുൾ ഷോട്ട് വലയിൽ. മൂന്നാം മത്സരത്തിൽ കെയ്നിെൻറ മൂന്നാം പെനാൽറ്റി ഗോൾ. ആറ് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്ത് ലീഡ് വർധിപ്പിച്ചു.
േഗാൾ1-1
90+3ാം മിനിറ്റ്-യെരിമിന (കൊളംബിയ) ഇംഗ്ലണ്ട് ജയമുറപ്പിച്ച് നിൽക്കവെ കൊളംബിയൻ പ്രതിരോധത്തിലെ ഉയരക്കാരൻ മിന ഒരിക്കൽ കൂടി ടീമിെൻറ രക്ഷക്കെത്തി. വലതുവശത്തുനിന്നുള്ള യുവാൻ ഗ്വഡാർഡോയുടെ കോർണറിൽ ഉയർന്നുചാടിയ മിനയുടെ ഹെഡർ ഗോൾ ലൈനിൽനിന്ന ജാമി വാർഡി രക്കഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മിനയുടെ തലയിൽനിന്ന് പിറക്കുന്ന ടൂർണമെൻറിലെ മൂന്നാം ഗോൾ. ബെൽജിയത്തിനെതിരായ അവസാന മത്സരത്തിലെ പരീക്ഷണ ഇലവനിൽനിന്ന് അടിമുടി മാറ്റവുമായാണ് ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ത്ഗേറ്റ് ടീമിനെയിറക്കിയത്. ക്യാപ്റ്റൻ കെയ്നിെൻറ നേതൃത്വത്തിൽ ഫുൾ ടീം ഇറങ്ങി. പരിക്കുമാറിയ ദെലെ അലിയും തിരിച്ചെത്തി. കൊളംബിയൻ നിരയിൽ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് പരിക്ക് ഭേദമാവാത്തതിനാൽ പുറത്തിരുന്നു. പകരം െജഫേഴ്സൺ ലെർമ ഇറങ്ങി.മാതിയസ് ഉറീബെയുടെ സഥാനത്ത് വിൽമർ ബാരിയോസും ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.