റിയേക: ക്രൊയേഷ്യയിലെ റുജേവിക അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ റഷ്യൻ ലോകകപ്പ് സെമി ഫൈനലിെൻറ റീപ്ലേക്ക് അരങ്ങൊരുങ്ങുകയാണ്. യുവേഫ നാഷൻസ് ലീഗ് പോരാട്ടത്തിലാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും നേർക്കുനേർ പോരിനിറങ്ങുന്നത്. ലോകകപ്പ് സെമിയിലെ തോൽവിക്ക് പകരംവീട്ടാനുള്ള കണക്കുമായാണ് ഇംഗ്ലണ്ട് താരങ്ങൾ ബൂട്ടുകെട്ടുന്നത്.
എ ലീഗിലെ ഗ്രൂപ് നാലിൽ ഇരു ടീമുകളും ആദ്യ മത്സരത്തിൽ സ്പെയിനിനോട് തോറ്റിരുന്നു. അതിനാൽ രണ്ടു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇംഗ്ലണ്ട് 2-1ന് തോറ്റപ്പോൾ, ക്രൊയേഷ്യയെ 6-0ത്തിനായിരുന്നു സ്പാനിഷ് പട തകർത്തുവിട്ടത്.
യുവതാരങ്ങളെ സീനിയർ ടീമിലേക്ക് ക്ഷണിച്ചാണ് ഗാരത് സൗത്ത്ഗെയ്റ്റ് ക്രൊയേഷ്യയെ നേരിടാനെത്തുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ടിെൻറ 18കാരൻ ജേഡൻ സാഞ്ചോ, ചെൽസിയുടെ 19കാരൻ മാസൻ മൗണ്ട് എന്നിവരെല്ലാം ടീമിലുണ്ട്. യൂറോപ്യൻ മുൻനിര ലീഗുകളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള കൗമാര താരമാണ് സാഞ്ചോ (10 മത്സരത്തിൽ 12).
മറുവശത്ത്, സ്പെയിനിനോടേറ്റ വമ്പൻ തോൽവിയിൽനിന്ന് തിരിച്ചുവരാൻ ഉറച്ചാണ് ക്രൊയേഷ്യയിറങ്ങുന്നത്. ഫിഫ ബെസ്റ്റ് ഫുട്ബാളർ ലൂക േമാഡ്രിചും ഇവാൻ റാകിടിചുമടങ്ങിയ സംഘമാണ് സ്പെയിനിനെതിരെ നാണംകെട്ടത്. അന്ന് പുറത്തായിരുന്ന ഡെയാൻ േലാവ്റെൻ, ആൻഡെ റെബിച് എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ചില താരങ്ങൾ പരിക്ക് ഭീഷണിയിലുള്ളത് ക്രൊയേഷ്യക്ക് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.