നിഷ്നി: വാനോളം പ്രതീക്ഷകളുമായി ലോകകപ്പിൽ അരങ്ങേറാനെത്തിയ പാനമയുടെ വലയിൽ ഗോൾ ആറാട്ട് നടത്തി ഇംഗ്ലണ്ട് ഗ്രൂപ് ‘ജി’യിൽ നിന്നും പ്രീക്വാർട്ടറിലേക്ക്. ഏകപക്ഷീയമായി മാറിയ പോരാട്ടത്തിൽ 6-1നാണ് ഇംഗ്ലണ്ടുകാർ പാനമയെ പാപ്പരാക്കിയത്. നായകൻ ഹാരികെയ്ൻ ഹാട്രിക് ഗോളുമായി ലോകകപ്പിലെ ഗോൾപട്ടികയിൽ ഒന്നാമതെത്തിയപ്പോൾ രണ്ട് ഹെഡർ ഗോളുകളിലൂടെ പ്രതിരോധ താരം ജോൺ സ്റ്റോൺസും തിളങ്ങി. ജെസി ലിൻഗാഡിെൻറ വകയായിരുന്നു മറ്റൊരു ഗോൾ.
ഒന്നാം ഗോൾ
കളി ചൂടുപിടിക്കും മുേമ്പ ഇംഗ്ലണ്ട് ഗോളടിച്ചു തുടങ്ങി. വലതു വിങ്ങിൽനിന്നും കീരൻ ട്രിപ്പറെടുത്ത കോർണർ കിക്ക് ബോക്സിനുള്ളിൽ സ്വതന്ത്രനായി നിന്ന ജോൺ സ്റ്റോൺസിെൻറ ഹെഡറിലൂടെ വലയിലേക്ക്.
രണ്ടാം ഗോൾ
ബോക്സിനുള്ളിൽ ലിൻഗാഡിനെ വീഴ്ത്തിയ പാനമ ഡിഫൻഡറുടെ ഗുസ്തിക്ക് പെനാൽറ്റി. കിക്കെടുത്ത ഹാരികെയ്ൻ ഉന്നംപിഴക്കാതെ വലകുലുക്കി ഗോളടി തുടങ്ങി.
മൂന്നാം ഗോൾ
വിങ്ങിൽനിന്നു റാഞ്ചിയ പന്തുമായി ലിൻഗാഡ് തന്നെ സൃഷ്ടിച്ച ഗോൾ. സ്റ്റർലിങ്ങിന് നൽകി തിരിച്ചെടുത്ത ക്രോസ് ബോക്സിനു മുന്നിൽനിന്നു ഞൊടിയിടയിലെ ലോങ്റേഞ്ചറിലൂടെ വലതുണച്ചു.
നാലാം ഗോൾ
ട്രിപ്പിയറിെൻറ ഫ്രീകിക്കിലൂെട തുടങ്ങി, ഹെഡിൽനിന്ന് ഹെഡിലൂടെ പന്ത് വലയിൽ. പാനമ ബോക്സിനു മുന്നിൽ സ്റ്റർലിങ് ഹെഡർ ഗോളി തടഞ്ഞപ്പോൾ, സ്റ്റോൺസിെൻറ തലയെത്തി.
അഞ്ചാം ഗോൾ
ആറാം ഗോൾ
കെയ്നിനെയും ഞെട്ടിച്ച ഗോൾ. സ്വന്തം പകുതിയിൽ നിന്നെത്തിയ പന്ത് റോബൻ ലോഫ്ടസ് ബോക്സിനുള്ളിലേക്ക് അടിച്ചപ്പോൾ മുേമ്പ നടന്ന കെയ്നിെൻറ ബൂട്ടിൽ തട്ടി വലയിൽ. കെയ്ൻ ഹാട്രിക്.
പാനമയുടെ ഗോൾ
ഇംഗ്ലീഷ് പ്രതിരോധം ദുർബലമെന്ന് വെളിപ്പെടുത്തി ലോകകപ്പിൽ പാനമയുടെ ആദ്യഗോൾ. റികാർേഡാ ആവിയുടെ ഫ്രീകികിന്, ഫിലിപ് ബലോയ് കാൽവെച്ച് ഇംഗ്ലീഷ് വലകുലുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.