ലണ്ടൻ: കളിക്കാർക്കെതിരായ വംശീയാധിക്ഷേപത്തിൽ സമൂഹമാധ്യമങ്ങൾ ബഹിഷ്കരിച്ച് ഫു ട്ബാൾ താരങ്ങളുടെ പ്രതിഷേധം. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ലീഗ് താരങ്ങളാണ് 24 മണി ക്കൂർ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ ബഹിഷ്കരിച്ചത്.
രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളിൽ കളിക്കാർക്കെതിരെ ആക്ഷേപങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ‘മതിയായി’ എന്ന ഹാഷ്ടാഗിൽ പോസ്റ്റിട്ട ശേഷം താരങ്ങളുടെ ബഹിഷ്കരണം. പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷൻ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഫിഫ, യുവേഫ, ഫിഫ്പ്രോ ഉൾപ്പെടെ സംഘടനകളും കളിക്കാർക്ക് പിന്തുണയുമായെത്തി. ഇത് ആദ്യ ചുവടാണ്, ആവർത്തിച്ചാൽ പ്രതിഷേധം ശക്തമാവുമെന്ന മുന്നറിയിപ്പു നൽകിയാണ് കളിക്കാർ പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.