ലണ്ടൻ: ഗോൾമഴ പെയ്യിച്ച് 2016-17 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പൂർണ വിരാമം. കിരീടം ചൂടിയ ചെൽസിയും വമ്പന്മാരായ ആഴ്സനൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്പർ എന്നിവരും വിജയത്തോടെ സീസൺ അവസാനിപ്പിച്ചപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്ക് ബോൺമൗത്തിനോട് സമനിലക്കുരുക്ക് (1-1).
ചെൽസിയുടെ ആറാം കിരീടമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഹൊസെ മൗറീന്യോക്കു കീഴിൽ പത്താം സ്ഥാനക്കാരായി സീസൺ അവസാനിപ്പിക്കേണ്ടിവന്ന ചെൽസിയിലേക്ക് അേൻറാണിയോ കോെൻറയെന്ന ഇറ്റലിക്കാരൻ കോച്ചായി വന്നതോടെ നീലപ്പടയുടെ രൂപവും ഭാവവും മാറുന്നതാണ് ഫുട്ബാൾ ലോകം കാണുന്നത്. കോെൻറയുടെ പ്രതിരോധ-ആക്രമണ തന്ത്രങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർക്കെല്ലാം അടിെതറ്റി. ഒടുവിൽ സ്റ്റഫോംബ്രിഡ്ജിൽ നീലപ്പട ആറാം കിരീടവുമെത്തിച്ചു. 1954-55 സീസണിലാണ് ചെൽസി ആദ്യമായി കിരീടം ചൂടുന്നത്. പിന്നീട് 2000ത്തിനു ശേഷമാണ് ചെൽസിയുടെ ബാക്കിയുള്ള അഞ്ചു കിരീടങ്ങളും.
ചെൽസി vs സണ്ടർലൻഡ് (5-1): സ്വന്തം ആരാധകർക്കു മുന്നിൽ ചെൽസി കിരീടം ഏറ്റുവാങ്ങിയത് സണ്ടർലൻഡിനെ 5-1ന് കെട്ടുകെട്ടിച്ചാണ്. വില്യൻ, ഏഡൻ ഹസാർഡ്, െപഡ്രോ, മിഷി ബാറ്റ്ഷുഹായ് (90, 92) എന്നിവരാണ് ചെൽസിയുടെ സ്കോറർമാർ. സണ്ടർലൻഡിെൻറ യാവിയർ മൻകിലോ മൂന്നാം മിനിറ്റിൽ നേടിയ ഗോളിൽ പിന്നിലായ ചെൽസി, കിരീടനേട്ടം ജയത്തോടെ വർണാഭമാക്കാൻ തിരിച്ചുവരുകയായിരുന്നു.
ആഴ്സനൽ vs എവർട്ടൻ (3-1): ശക്തരായ എവർട്ടനെതിരെ 3-1നാണ് ആഴ്സനൽ വിജയിച്ചത്. ജയിച്ചെങ്കിലും ആഴ്സനലിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല. ഹെക്റ്റർ ബെലറി, അലക്സി സാഞ്ചസ്, ആരോൺ റംസി എന്നിവരാണ് ഗോൾ നേടിയത്.ഹൾ സിറ്റി vs ടോട്ടൻഹാം (1-7): കഴിഞ്ഞ കളിയിലെ ഗോളടിവീരൻ ഹാരി കെയ്ൻ വീണ്ടും ഹാട്രിക്കുമായി നിറഞ്ഞുനിന്നപ്പോൾ ഹൾ സിറ്റിയുടെ വലയിൽ ടോട്ടൻഹാം അടിച്ചുകയറ്റിയത് ഏഴു ഗോളുകളാണ്. ഇതോടെ കെയ്ൻ ഇംഗ്ലണ്ടിലെ ടോപ്സ്കോററുമായി.
ലിവർപൂൾ vs മിഡിൽസ്ബറോ: ജയത്തോടെ ആഴ്സനലിനെ പിന്തള്ളി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ചു. വിനാൽഡം (45ാം മിനിറ്റ്), കുട്ടീന്യോ (51), ആദം ലല്ലാന (56) എന്നിവരാണ് സ്കോറർമാർ.മാഞ്ചസ്റ്റർ യുനൈറ്റഡ് vs ക്രിസ്റ്റൽ പാലസ് (2-0): ജോഷ്വാ ഹാരോപ് (15ാം മിനിറ്റ്), പോൾ പോഗ്ബ (19) എന്നിവരുടെ ഗോളിലാണ് യുനൈറ്റഡിെൻറ വിജയം. വാറ്റ്േഫാഡ് vs മാഞ്ചസ്റ്റർ സിറ്റി (0-5): അഞ്ചു ഗോളോടെയാണ് സിറ്റി ‘കൊട്ടിക്കലാശം’ തീരുമാനമാക്കിയത്. വിൻസെൻറ് കംപാനി (അഞ്ചാം മിനിറ്റ്), സെർജിയോ അഗ്യൂറോ (23, 36), ഫെർനാൻഡീന്യോ (41), ഗബ്രിയേൽ ജീസസ് (58) എന്നിവരാണ് സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.