ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ പുനരാരംഭിക്കാൻ ബ്രിട്ടീഷ് സർക്കാറിെൻറ പച്ചക്കൊടി. കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ ജൂൺ ഒന്ന് മുതൽ ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ ഫുട്ബാൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾക്കും അനുമതി നൽകി. ജൂൺ എട്ടിന് കളി തുടങ്ങാമെന്ന ലീഗ് സംഘാടകരുടെ കണക്കുകൂട്ടലുകൾക്കിടെയാണ് സർക്കാറിെൻറ അനുമതിയെത്തുന്നത്. കർശന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാവും ഫുട്ബാൾ സീസണിെൻറ തിരിച്ചുവരവ്. കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കില്ല.
ഇതിന് പുറമെ കളിക്കാരുടെ പരിശീലനം, താമസം, മത്സരത്തിനിടയിലെ ഇടപെടൽ എന്നിവയിലും മാർഗരേഖ നിശ്ചയിക്കും. അതേസമയം, കളിക്കാരെയും ടീം ഒഫീഷ്യൽസിനെയും ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സീസൺ പുനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തൂവെന്ന് പ്രീമിയർലീഗ് സി.ഇ.ഒ റിച്ചാർഡ് മാസ്റ്റേഴ്സ് അറിയിച്ചു.
നിഷ്പക്ഷ വേദിയിൽ മത്സരം നടത്താനാണ് നീക്കം. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ആഴ്ചയിൽ രണ്ടു ദിവസം എന്നതിനു പകരം കൂടുതൽ ദിവസങ്ങളിൽ കളി നടത്തി ജൂലൈ അവസാസനത്തോടെ ലീഗ് പൂർത്തിയാക്കാനും നിർദേശമുണ്ട്.
മാർച്ച് ആദ്യവാരത്തിൽ നിർത്തിവെച്ച പ്രീമിയർ ലീഗിൽ ഇനിയും ഒമ്പത് റൗണ്ട് മത്സരങ്ങൾബാക്കിയുണ്ട്. രണ്ട് ജയം അകലെ ആദ്യ കിരീടം കാത്തിരിക്കുന്ന ലിവർപൂൾ ആരാധകർക്കാണ് പുതിയ വാർത്തകൾ ഏറ്റവും സന്തോഷം നൽകുന്നത്.
ആശങ്കയുമായി താരങ്ങൾ
എങ്ങനെയും ലീഗ് പുനരാരംഭിക്കാനുള്ള നീക്കവുമായി സംഘാടകർ മുന്നോട്ട് പോവുേമ്പാൾ പ്രതിഷേധവും ആശങ്കയും പങ്കുവെച്ച് താരങ്ങൾ.
കോവിഡ് വ്യാപനവും മരണവും കൂടുന്നതിനിടെ കളി പുനരാരംഭിക്കുന്നത് ആത്മഹത്യാപരമെന്നാണ് താരങ്ങളുടെ പക്ഷം. സാമൂഹിക അകലം പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുേമ്പാഴാണ് ശാരീരികമായി അടുത്തിടപഴകുന്ന കായിക മത്സരങ്ങൾ നടത്താനുള്ള നീക്കമെന്നാണ് വിമർശം.
‘ഞങ്ങളും മനുഷ്യരാണ്’ എന്നായിരുന്നു നോർവിച് മിഡ്ഫീൽഡർ ടോട് കാൻറ്വെല്ലിെൻറ ട്വീറ്റ്. ‘ആയിരങ്ങൾ മരിച്ചു വീഴുേമ്പാൾ ഫുട്ബാൾ എന്ന് ഉച്ചരിക്കാൻ പോലുമാവില്ല. ജനങ്ങൾ ദുരന്തമുഖത്താണ് ജീവിക്കുന്നത്’ -ടോട്ടൻഹാമിെൻറ ഇംഗ്ലീഷ് ഡിഫൻഡർ ഡാനി റോസ് തുറന്നടിച്ചു. സെർജിയോ അഗ്യുറോ, റഹിംസ്റ്റർലിങ്, തുടങ്ങിയ താരങ്ങളും കോവിഡിനിടയിൽ കളിയുടെ തിരിച്ചുവരവിനെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.