പാരിസ്: യൂറോ കപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് തിളക്കമാർന്ന ജയത്തോടെ തിരിക്കൊളു ത്തി യൂറോപ്യൻ കരുത്തരായ നെതർലൻഡ്സും ബെൽജിയവും. ഗ്രൂപ് സിയിലുള്ള നെതർലൻഡ്സ് ബെലറൂസിനെ 4-0ത്തിന് തകർത്തുവിട്ടപ്പോൾ, ഗ്രൂപ് െഎയിൽ ബെൽജിയം കരുത്തരായ റഷ്യയെ 3-1ന് വീഴ്ത്തി.
യുവേഫ നാഷൻസ് ലീഗ് സെമിയുറപ്പിച്ച ഒാറഞ്ച് സംഘം ബെലറൂസിന് ഒരു അവസരവും നൽകാതെ കളിച്ചു. ലിയോൺ താരം മെംഫിസ് ഡിപെയായിരുന്നു കളിയിെല ഹീറോ. രണ്ടു ഗോൾ നേടിയും രണ്ടു ഗോളിന് വഴിയൊരുക്കിയും 25 കാരൻ നിറഞ്ഞുനിന്നു.
കളിതുടങ്ങി ഒന്നാം മിനിറ്റിൽേലാകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെൽജിയം 3-1നാണ് റഷ്യയെ തോൽപിച്ചത്. മിഡ്ഫീൽഡർ യൂരി ടൈലിമാൻസിെൻറ (14) ഗോളിലൂടെ ബെൽജിയം മുന്നിലെത്തി. എന്നാൽ, റഷ്യ രണ്ടു മിനിറ്റിനകം സമനില പിടിച്ചു. പിന്നീട്, പെനാൽറ്റി (45) ലക്ഷ്യത്തിലെത്തിച്ചും മറ്റൊരു ഗോളുമായും (88) എഡൻ ഹസാഡ് ബെൽജിയത്തിന് വിജയം സമ്മാനിച്ചു. കൊയേഷ്യ അസർെബെജാനെയും (2-1) പോളണ്ട് ഒാസ്ട്രിയയെയും (1-0) വടക്കൻ അയർലൻഡ് എസ്തോണിയയെയും (2-0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.