പാരിസ്: കഴിഞ്ഞതെല്ലാം മറന്ന് പുതുതലമുറയുമായി കളത്തിലിറങ്ങിയവരുടെ ഉഗ്ര പോരാ ട്ടം. ഒടുവിൽ അവസാന മിനിറ്റിൽ പിറന്ന ഗോളിൽ ജർമനിയുടെ ജയം. ലോക ഫുട്ബാളിൽ ഉയിർത് തെഴുന്നേൽക്കുന്ന നെതർലൻഡ്സ് -ജർമനി മത്സരത്തിനായിരുന്നു യൂറോകപ്പ് യോഗ്യത റ ൗണ്ടിൽ ആരാധകലോകം കാത്തിരുന്നത്. റൊണാൾഡ് കോമാനും യൊഹിം ലോയ്വും പഴയകാല പടക് കുതിരകൾക്കു പകരം പുതുതലമുറക്ക് മുൻതൂക്കം നൽകിയപ്പോൾ ഒപ്പത്തിനൊപ്പമായിരു ന്നു അങ്കം. ഒടുവിൽ 90ാം മിനിറ്റിലെ ഗോൾ സമനില മുറിച്ച് ജയം ജർമനിക്ക് സമ്മാനിച്ചു. കളി യുടെ 15ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരം ലെറോയ് സാനെയിലൂടെ ഗോൾവേട്ടക്ക് തുടക് കമിട്ട ജർമനി, ആദ്യ പകുതി പിരിയും മുേമ്പ രണ്ട് ഗോൾ ലീഡ് നേടിയിരുന്നു. 34ാം മിനിറ്റിൽ സെർജി നാബ്രിയാണ് വലകുലുക്കിയത്.
എന്നാൽ, രണ്ടാം പകുതിയിൽ സടകുടഞ്ഞെഴുന്നേറ്റ നെതർലൻഡ്സ് മാനുവൽ നോയറെ വളഞ്ഞിട്ട് ആക്രമിച്ചു. 48ാം മിനിറ്റിൽ മത്യാസ് ഡി. ലിറ്റും 62ാം മിനിറ്റിൽ മെംഫിസ് ഡിപേയും നേടിയ ഗോളിൽ ഒാറഞ്ചു പട തിരിച്ചെത്തിയതോടെ കളി മുറുകി. വിജയ ഗോളിനായി ഇരുനിരയും ആക്രമണം ശക്തമാക്കുന്നതാണ് പിന്നീട് കണ്ടത്. ഡി പേ, ഫ്രെങ്കി ഡി ജോങ് കൂട്ടിലൂടെ ഒാറഞ്ചുസംഘം ഗോളിനരികിലെത്തി. എന്നാൽ, രണ്ട് മികച്ച സബ്സ്റ്റിറ്റ്യൂഷനിലൂടെ ലോയ്വ് ജർമനിക്ക് ഉൗർജം നിറച്ചു. ഇൽകെ ഗുൻഡോഗനും, മാർകോ റോയിസുമെത്തിയതോടെ പ്രത്യാക്രമണം സജീവമായി. ഒടുവിൽ 90ാം മിനിറ്റിൽ റോയിസിെൻറ ഉഗ്രൻ നീക്കത്തിലൂടെ തന്നെ ജർമനിയുടെ വിജയം പിറന്നു.
പകരക്കാരനായെത്തിയ ഗുൻഡോഗനിലായിരുന്നു കടിഞ്ഞാൻ. ഇടതു വിങ്ങിൽനിന്നും കോർത്തിണക്കിയ നീക്കവുമായി മുന്നേറിയ മാഞ്ചസ്റ്റർ സിറ്റി താരം വെർജിൽ വാൻഡികും ഡിലിറ്റും നയിച്ച ഡച്ച് പ്രതിരോധത്തിൽ പഴുതുണ്ടാക്കി. ഇതിനിടെ മാർകോ റോയിസ് മുന്നിലേക്ക് കയറിയ ക്രോസ് നൽകിയപ്പോൾ മാർക്ക് ചെയ്യാതെ നികോ ഷൂൾസ്. കുതിച്ചുവന്ന പന്തിലെ ഒറ്റ ടച്ചിൽ വലയിലേക്ക് നീട്ടി ഷൂൾസ് സ്കോർ ചെയ്തു. സ്വന്തം മണ്ണിൽ വിജയമോ സമനിലയോ കൊതിച്ച ഡച്ചുകാരെ ഞെട്ടിച്ച് ജർമൻ വിജയം. ആദ്യ പകുതിയിൽ റ്യാൻ ബാബൽ തൊടുത്ത മികച്ച രണ്ട് ഷോട്ടുകൾ രക്ഷെപ്പടുത്തിയ മാനുവൽ നോയറും ജർമൻവിജയത്തിൽ നിർണായക സാന്നിധ്യമായി.
ലോകകപ്പ് ഗ്രൂപ് റൗണ്ടിലെയും നാഷൻസ് ലീഗിലെയും പുറത്താവലിെൻറ നിരാശയിൽനിന്നും ജർമനിക്കും കോച്ച് ലോയ്വിനും ആശ്വാസം നൽകുന്നതാണ് യൂറോകപ്പ് ക്വാളിഫയറിലെ വിജയത്തുടക്കം. 1996ന് ശേഷം നെതർലൻഡ്സിനെതിരെ ജർമനിയുടെ ആദ്യ ജയം കൂടിയാണിത്. ഒപ്പം, സീനിയർ താരങ്ങളെ ഒഴിവാക്കി പുതു താരങ്ങളിൽ വിശ്വാസമർപ്പിക്കാനുള്ള നീക്കങ്ങൾക്ക് ലഭിച്ച ഉൗർജവും. ഒരു അസിസ്റ്റും ഒരു ഗോളും നേടിയ ഷൂൾസാണ് താരമായത്. കിതക്കാതെ മുഴുസമയും അധ്വാനിച്ചു കളിച്ച സാനെയും കൈയടി നേടി.
ക്രൊയേഷ്യൻ തോൽവി റഷ്യ ലോകകപ്പിലെ റണ്ണർ അപ്പ് നേട്ടത്തിനു ശേഷം ക്രൊയേഷ്യക്ക് ചുവടുറക്കുന്നില്ല. യൂറോകപ്പ് ഗ്രൂപ് ‘ഇ’യിലെ രണ്ടാം മത്സരത്തിൽ ഹംഗറിക്ക് മുന്നിൽ 2-1ന് തോറ്റ ലൂകാ മോഡ്രിചും സംഘവും പതറുന്നു. ആദ്യമത്സരത്തിൽ അസർബൈജാനു മുന്നിൽ കഷ്ടിച്ച് രക്ഷപ്പെട്ടവർ (2-1) ഹംഗറിക്ക് മുന്നിൽ നന്നായി വെള്ളം കുടിച്ചു. മോഡ്രിച്, റാകിടിച്, ഇവാൻ പെരിസിച്, ആന്ദ്രെ ക്രമാരിച് എന്നിവർ കളിച്ചിട്ടും ലോകകപ്പ് ഫൈനലിസ്റ്റുകൾക്ക് മൂന്ന് പോയൻറ് നേടാനായില്ല. റെബിചിലൂടെ (13) ക്രൊയേഷ്യയാണ് ആദ്യം സ്കോർ ചെയ്തത്. പിന്നീട് ആഡം സലായ് (34), മറ്റ്യ പറ്റ്കായ് (76) എന്നിവരിലൂടെ രണ്ടടിച്ച ഹംഗറി കളി പിടിച്ചു.
ഗോൾ നേടിയ ബെൽജിയം താരം എഡൻ ഹസാഡ്
ഗോളടിച്ച് ഹസാഡിെൻറ 100 ബെൽജിയം കുപ്പായത്തിൽ സെഞ്ച്വറി തികച്ച എഡൻ ഹസാഡിന് ഗോൾ നേട്ടത്തോടെ ആഘോഷം. ഗ്രൂപ് ‘െഎ’യിലെ മത്സരത്തിൽ സൈപ്രസിനെതിരെ 2-0ത്തിനാണ് ബെൽജിയം ജയിച്ചത്. എഡൻ ഹസാഡും (10), മിഷി ബാറ്റ്ഷുവായും (18) ആണ് ഗോൾ നേടിയത്. ദേശീയ ടീമിനായി ഹസാഡിെൻറ 30ാം ഗോളായിരുന്നു ഇത്. യാൻ വെർടോൻഗൻ, അക്സൽ വിറ്റ്സൽ എന്നിവർക്കു ശേഷം ബെൽജിയത്തിനായി 100 മത്സരം കളിക്കുന്ന താരവുമായി ചെൽസി ഗോൾ മെഷീൻ. ഡിബ്രുയിൻ, ലുകാകു എന്നിവരില്ലാതെയാണ് ബെൽജിയം കളത്തിലിറങ്ങിയത്. മറ്റു മത്സരങ്ങളിൽ േപാളണ്ട് ലാത്വിയയെയും (2-0), വടക്കൻ അയർലൻഡ് ബെലാറൂസിനെയും (2-1) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.